Skip to content

chithrodayamflashnews.com

November 28, 2026 12:39 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സ്ത്രീ ശബ്ദങ്ങള്‍ പുരുഷന്മാരെ പ്രകോപിപ്പിക്കും; സ്ത്രീകള്‍ ടിവി അവതാരകരായി എത്തരുത്, വിചിത്ര നിർദേശവുമായി താലിബാന്‍

സ്ത്രീ ശബ്ദങ്ങള്‍ പുരുഷന്മാരെ പ്രകോപിപ്പിക്കും; സ്ത്രീകള്‍ ടിവി അവതാരകരായി എത്തരുത്, വിചിത്ര നിർദേശവുമായി താലിബാന്‍

സ്ത്രീകളെ ടെലിവിഷന്‍ അവതാരകരാകുന്നതില്‍ നിന്നും വിലക്കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. സ്ത്രീ ശബ്ദങ്ങള്‍ പുരുഷന്മാരെ പ്രകോപിപ്പിക്കും. അതിനാൽ ഇനി സ്ത്രീകള്‍ അവതാരകരായി എത്തരുതെന്നുമാണ് താലിബാന്റെ വിചിത്ര നിർദേശം. വടക്കു പടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയിലെ സ്രോതസ്സുകളെ ഉദ്ധരിച്ചാണ് ഇപ്പോള്‍ ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. നിരോധനം ഹെറാത്തിന് മാത്രമാണോ അതോ രാജ്യം മുഴുവന്‍ ബാധകമാണോ എന്ന് വ്യക്തമല്ല. ടിവിയിലെ സ്ത്രീശബ്ദങ്ങള്‍ ”പുരുഷന്മാരെ പ്രകോപിപ്പിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീകളെ ടി.വി അവതാരകരാകുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് താലിബാന്‍ ഭരണകൂടം മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

മുമ്പ്, അഫ്ഗാന്‍ സ്ത്രീകള്‍ക്ക് ടെലിവിഷനില്‍ അവതാരകരായി പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍, അവര്‍ക്ക് ശരീരവും മുഖവും മറയ്ക്കേണ്ടിവന്നു, കൂടാതെ പുരുഷന്മാര്‍ക്കൊപ്പം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാനും കഴിഞ്ഞില്ല. ഹെറാത്തിന്റെ അതിര്‍ത്തിയായ ബാദ്ഗിസ് പ്രവിശ്യയില്‍ റേഡിയോ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് താലിബാന്‍ അധികൃതര്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ പുരുഷന്മാരോടൊപ്പം ജോലി ചെയ്യരുതെന്നും അഫ്ഗാനിലെ വനിതകള്‍ക്ക് കര്‍ശന താക്കീതുണ്ട്. ആറാം ക്ലാസ് കഴിഞ്ഞാല്‍ സ്‌കൂളുകളില്‍ പോയി പഠിക്കാനും ഇവർക്ക് അനുവാദമില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6