Skip to content

chithrodayamflashnews.com

November 28, 2026 12:39 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ പമ്പ കടക്കും, ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കുമെന്നും മദ്രാസ് ഐഐടി ഡയറക്ടർ

ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ പമ്പ കടക്കും, ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കുമെന്നും മദ്രാസ് ഐഐടി ഡയറക്ടർ

പശുവിന്റെ മൂത്രം കുടിച്ചാൽ രോഗങ്ങൾ പെട്ടെന്ന് മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി കാമകോടി. പൊങ്കലിനോടനുബന്ധിച്ച് ചെന്നൈ മാമ്പലത്ത് നടത്തിയ ഒരു ഗോപൂജാ ചടങ്ങിലായിരുന്നു രാജ്യത്തെ എഐ വിദഗ്‌ധരിൽ ഒരാൾ കൂടിയായ വി കാമകോടിയുടെ പരാമർശം. തന്റെ അച്ഛന് പനിവന്നപ്പോൾ ഒരു സന്യാസിയുടെ നിർദ്ദേശപ്രകാരം ഗോമൂത്രം കുടിച്ചുവെന്നും അതുകഴിഞ്ഞ് പതിനഞ്ചുമിനിട്ട് കഴിഞ്ഞപ്പോൾ പനി മാറിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സന്യാസിയുടെ പേര് ഓർമ്മയില്ലെന്നും കാമകോടി പറഞ്ഞു. ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനും വയറിലെ ദഹനസംബന്ധമായ പ്രശ്നങ്ങളുൾപ്പെടെ മാറ്റാനും ഗോമൂത്രത്തിനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
വി കാമകോടിയുടെ പ്രസ്താവന‌യ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്ക് നിരക്കാത്തതാണെന്നായിരുന്നു കോൺഗ്രസ് നേതാവും എം പിയുമായി കാർത്തി ചിദംബരം എക്സിൽ കുറിച്ചത്. ശാസ്ത്രീയമായി ഒരു അടിസ്ഥാനവുമില്ലാത്ത ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത് എന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, അദ്ദേഹത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വി കാമകോടി മഹത്തായ പല കാര്യങ്ങളും ചെയ്തിട്ടുണ്ടെങ്കിലും അപ്പോഴൊക്കെ അദ്ദേഹത്തെ അഭിനന്ദിക്കാൻ മടി കാണിച്ചവർ ഇപ്പോൾ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു സത്യം പറയുമ്പോൾ വിമർശിക്കുന്നത് എന്തിനാണെന്നാണ് അവർ ചോദിക്കുന്നത്.ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ മൈക്രോ പ്രോസസറായ ‘ശക്തി’ വികസിപ്പിച്ച സംഘത്തിലെ പ്രധാനിയായിരുന്ന വി കാമകോടി ലോകത്ത് അറിയപ്പെടുന്ന ശാസ്ത്രജ്ഞരിൽ ഒരാൾ കൂടിയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6