Skip to content

chithrodayamflashnews.com

November 29, 2026 8:29 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മലപ്പുറത്ത് പുലർച്ചെ കാട്ടാന കിണറ്റിൽ വീണു .

മലപ്പുറത്ത് പുലർച്ചെ കാട്ടാന കിണറ്റിൽ വീണു .

മലപ്പുറം ∙ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കൂരങ്കല്ലിൽ പുലർച്ചെ കാട്ടാന കിണറ്റിൽ വീണു. വാർഡിലെ വിവിധ ഇടങ്ങളിൽ കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണു സമീപവാസിയുടെ കിണറ്റിൽ ആന വീണത്. വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദിവസവും ഏക്കർകണക്കിനു കൃഷിയാണു കാട്ടാനകൾ നശിപ്പിക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു. മേഖലയിലെ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ടും നാളുകളായി.

ആന ഇറങ്ങിയിട്ടുണ്ടെന്നും അവയെ തുരത്തണമെന്നും വാർഡ് അംഗം പി.എസ്.ജിനേഷ് ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. നിലമ്പൂരിൽനിന്ന് ആർആർടിയും കൊടുമ്പുഴയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തുമ്പോഴേക്കും പുലർച്ചെ പന്ത്രണ്ടരയോടെ ആന കിണറ്റിൽ വീണു. ആനയെ കരയ്ക്കു കയറ്റിയാൽ ഇവിടെ തുറന്നുവിടാൻ അനുവദിക്കില്ലെന്നും ദൂരത്തേക്കു മാറ്റണമെന്നും നാട്ടുകൾ ആവശ്യപ്പെട്ടു.

തെങ്ങും കമുകും റബർ ഉൾപ്പെടെയുള്ള മറ്റു കൃഷികളും ഒറ്റരാത്രി കൊണ്ടാണു കാട്ടാന നശിപ്പിക്കുന്നത്. മലയോര മേഖലകളിൽ ആനയെ പേടിച്ച് തൊഴിലാളികൾ റബർ ടാപ്പിങ് നിർത്തി. വാർഡിലൂടെയുള്ള രാത്രിയാത്ര അപകടം നിറഞ്ഞതായിട്ടും അധികൃതരുടെ ഭാഗത്തുനിന്നു ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനയെ ഓടിക്കുന്നുണ്ടെങ്കിലും തിരിച്ച് നാട്ടിലേക്ക് തന്നെ ഇറങ്ങുന്നതു തുടരുകയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6