Skip to content

chithrodayamflashnews.com

November 28, 2026 12:27 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കും; ഇന്ന് തുറക്കാത്ത കടകൾ ഉച്ചമുതൽ ഏറ്റെടുത്തേക്കും, റേഷൻ വ്യാപാരികളെ ചർച്ചയ്‌ക്ക് വിളിച്ച് മന്ത്രി

മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കും; ഇന്ന് തുറക്കാത്ത കടകൾ ഉച്ചമുതൽ ഏറ്റെടുത്തേക്കും, റേഷൻ വ്യാപാരികളെ ചർച്ചയ്‌ക്ക് വിളിച്ച് മന്ത്രി

റേഷൻ വ്യാപാരികളുമായി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ ചർച്ച നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വ്യാപാരികളെ ചർച്ചയ്ക്ക് വിളിച്ചു. കടയടച്ചുള്ള പണിമുടക്ക് സമരത്തിൽ നിന്നും പിൻമാറണമെന്ന് മന്ത്രി ഇന്നലെ അഭ്യർത്ഥിച്ചിരുന്നു.
രാവിലെ എട്ട് മണി മുതൽ 256 റേഷൻ കടകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇന്ന് തുറക്കാത്ത കടകൾ ഉച്ചമുതൽ ഏറ്റെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറക്കാൻ ഭക്ഷ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. നാൽപ്പതിലധികം മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇന്ന് മുതൽ റേഷൻ വ്യാപാരി സംഘടനകൾ അനിശ്ചിത കാലത്തേക്ക് കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.റേഷൻ വിതരണം തടസപ്പെടുത്തിയാൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വ്യാപാരികൾ അവരുടെ നിലനിൽപ്പിനു വേണ്ടി സമരത്തിനിറങ്ങുമ്പോൾ നിയമ നടപടികളുടെ വാളോങ്ങിക്കൊണ്ടുള്ള ഭക്ഷ്യ കമ്മീഷന്റെ നടപടി ഒരു ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്ന് റേഷൻ ഡീലേഴ്സ് കോ – ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി ചെയർമാൻ ജി.സ്റ്റീഫൻ എം എ എയും ജനറൽ കൺവീനർ ജോണി നെല്ലൂരും പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.നിലവിൽ സംസ്ഥാനത്ത് 330 റേഷൻ കടകൾ സഹകരണ സ്ഥാപനങ്ങളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് 156 കടകൾ താൽകാലിക ലൈസൻസികളാണ് നടത്തി വരുന്നത്. ഒരു കട സപ്ലൈകോ ആണ് നടത്തുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6