Skip to content

chithrodayamflashnews.com

November 28, 2026 12:27 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മഹാകുംഭമേളയിലെ തീപിടുത്തത്തിന് പിന്നിൽ ഖലിസ്ഥാൻ ഭീകരസംഘടന : പിലിബിത്ത് ഏറ്റുമുട്ടലിന്റെ പ്രതികാരമെന്ന് ഖലിസ്ഥാനി സിന്ദാബാദ് ഫോഴ്‌സ്

മഹാകുംഭമേളയിലെ തീപിടുത്തത്തിന് പിന്നിൽ ഖലിസ്ഥാൻ ഭീകരസംഘടന : പിലിബിത്ത് ഏറ്റുമുട്ടലിന്റെ പ്രതികാരമെന്ന് ഖലിസ്ഥാനി സിന്ദാബാദ് ഫോഴ്‌സ്

ന്യൂഡൽഹി : പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ നടന്ന തീപിടുത്തത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ഖലിസ്ഥാനി സിന്ദാബാദ് ഫോഴ്‌സ് (KZF) ഏറ്റെടുത്തു. പിലിബിത്തിലുണ്ടായ ഏറ്റുമുട്ടലിന്റെ പ്രതികാരമാണ് ഈ സംഭവമെന്ന് കെഇസഡ്എഫ് ഇമെയിലിലൂടെ അറിയിച്ചു. ഇതോടൊപ്പം മുഖ്യമന്ത്രി യോഗിയെക്കുറിച്ചും സന്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്.

കാനഡയിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള മാധ്യമപ്രവർത്തകർക്ക് ഖാലിസ്ഥാനി സിന്ദാബാദ് ഫോഴ്‌സ് ഇ-മെയിൽ അയച്ചതായാണ് റിപ്പോർട്ട് . ‘ കുംഭമേളയ്‌ക്കിടെയുണ്ടായ തീപിടുത്തത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാനി സിന്ദാബാദ് ഫോഴ്സ് ഏറ്റെടുക്കുന്നു. ആരെയും വേദനിപ്പിക്കുക എന്നതായിരുന്നില്ല ഈ പ്രവൃത്തിയുടെ പ്രധാന ഉദ്ദേശം. ഞങ്ങൾ നിങ്ങളോട് വളരെ അടുത്തുവെന്ന് മുഖ്യമന്ത്രി യോഗിക്കുള്ള മുന്നറിയിപ്പ് മാത്രമായിരുന്നു ഇത്. പിലിബിത്ത് ഏറ്റുമുട്ടലിൽ ഞങ്ങളുടെ മൂന്ന് സഹോദരങ്ങളെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഈ സ്ഫോടനം നടത്തിയത്. ഇതൊരു തുടക്കം മാത്രമാണ്. ” ഫത്തേ സിംഗ് എന്ന യുവാവാണ് ഈ മെയിൽ അയച്ചിരിക്കുന്നത്.

ജനുവരി 19 ന് വൈകുന്നേരം 4 മണിയോടെയാണ് സെക്ടർ 19 ൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായി. 40 കുടിലുകളും ആറ് ടെൻ്റുകളും പൂർണ്ണമായും കത്തിനശിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് മാധ്യമങ്ങളോട് പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6