കുംഭമേളയ്ക്കിടെ തിക്കും തിരക്കും: 30 മരണം, അറുപതിലേറെപ്പേർക്ക് പരിക്ക്
പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മഹാകുംഭമേളയുടെ പ്രധാനനാളുകളിലൊന്നായ മൗനി അമാവാസി ദിനത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിച്ചു. അറുപതിലേറെപ്പേർക്ക് പരിക്കേറ്റു. പുണ്യസ്നാനത്തിനായി ജനലക്ഷങ്ങളാണ് ബുധനാഴ്ച പ്രയാഗ്രാജിലേക്ക് ഒഴുകിയെത്തിയത്.
അമൃതസ്നാനം നടക്കുന്ന ത്രിവേണീസംഗമസ്ഥാനത്ത് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. കുളിക്കാനായി ജനക്കൂട്ടം വേലിക്കെട്ടുകൾ മറികടന്ന് കുതിച്ചതാണ് ദുരന്തത്തിനിടയാക്കിയത്. നേരത്തേ കാത്തിരുന്നവരുടെ മുകളിലേക്ക് പിന്നിൽ നിന്നെത്തിയവർ വീഴുകയായിരുന്നു. ജനം ചിതറിയോടിയത് അപകടത്തിന്റെ തീവ്രത വർധിപ്പിപ്പിച്ചെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
No Comment.