Skip to content

chithrodayamflashnews.com

November 28, 2026 12:21 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കൊച്ചിയിൽ വമ്പൻ ലഹരിവേട്ട; യുവതിയടക്കം ആറുപേർ അറസ്റ്റിൽ

കൊച്ചിയിൽ വമ്പൻ ലഹരിവേട്ട; യുവതിയടക്കം ആറുപേർ അറസ്റ്റിൽ


കൊച്ചി: ന​ഗരത്തിൽ ലഹരിമരുന്നുകളുമായി യുവതിയടക്കം ആറുപേർ പിടിയിലായി. മൂന്നുകേസുകളിലായാണ് അറസ്റ്റ്. ഇവർ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കണ്ണികളാണെന്നും സൂചനകളുണ്ട്. പ്രതികളടെ കൈയിൽ നിന്ന് എം.ഡി.എം.എ ​, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27) പൂനെ സ്വദേശനി അയിഷ ​ഗഫാർ സെയ്ത്(39) എന്നിവരെ മയക്കുമരുന്നുമായി ഹോട്ടൽ മുറിയിൽ വച്ചാണ് പിടികൂടിയത്.

ഇവരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും 16 ലക്ഷം വിലവരുന്ന 300 ​ഗ്രാം എം.ഡി.എം.എയും 6.8 ​ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഫോർട്ടുകൊച്ചി ദ്രോണാചാര്യയ്‌ക്കടുത്തുള്ള വീട്ടിൽനിന്നും മട്ടാഞ്ചേരി സ്വദേശി ഷഞ്ജൽ (34), ഇയാൾക്ക് മയക്കുമരുന്ന് നൽകിയിരുന്ന മുഹമ്മദ് അജ്മൽ (28) എന്നിവരെ പിടികൂടി. ഇവരിൽനിന്ന് 13.91 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

അയ്യൻ മാസ്റ്റർ ലൈനിലെ വീട്ടിൽനിന്നും മട്ടാഞ്ചേരി സ്വദേശികളായ സജീർ (28), അദിനാൻ സവാദ് (22) എന്നിവരിൽ നിന്ന് 29.16 ഗ്രാം എംഡിഎംഎയും 9.41 ഗ്രാം ഹാഷിഷ് ഓയിലും 4.64 ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.പള്ളുരുത്തിയിലെ വെളി ഭാഗത്ത് ബാദുഷ എന്നയാളുടെ വീട്ടിൽനിന്നും 100.89 ഗ്രാം എംഡിഎംഎയും പിടികൂടി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6