Skip to content

chithrodayamflashnews.com

November 28, 2026 12:21 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മഹാ കുംഭമേളയിലെ ദുരന്തം ഉണ്ടായതോ ഉണ്ടാക്കിയതോ? സംശയം ബലപ്പെടുത്തി തെളിവുകൾ, അന്വേഷണം

മഹാ കുംഭമേളയിലെ ദുരന്തം ഉണ്ടായതോ ഉണ്ടാക്കിയതോ? സംശയം ബലപ്പെടുത്തി തെളിവുകൾ, അന്വേഷണം


പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും മുപ്പതോളം പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഗുഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് സംശയം ബലപ്പെടുന്നു. കുംഭമേള നിറുത്തിവയ്പ്പിക്കുക എന്ന ലക്ഷ്യത്തോടെ ബാഹ്യശക്തികൾ മനഃപൂർവം തിക്കും തിരക്കും ഉണ്ടാക്കുകയായിരുന്നോ എന്ന സംശയമാണ് അന്വേഷണ കമ്മീഷനുള്ളത്.

ഇക്കാര്യത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷന് നൽകിയിട്ടുള്ള നിർദ്ദേശം. കുംഭമേള കലക്കാൻ വിദ്ധ്വംസക ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തേ തന്നെ കിംവദന്തികൾ പരന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി 16,000-ലധികം മൊബൈൽ ഫോൺ നമ്പരുകൾ പരിശോധിച്ചു. ഇതിൽ പലതും ഇപ്പോൾ സ്വിച്ച് ഓഫ് ആയതാണ് കൂടുതൽ സംശയത്തിന് ഇടയാക്കിയത്. അന്വേഷണത്തിൽ പല നമ്പരുകളുടെയും ഉടമസ്ഥരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. കൺട്രോൾ റൂമുകളിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മുഖം തിരിച്ചറിയാൻ കഴിയുന്ന ആപ്പിന്റെ സഹായത്തോടെ ഗൂഢാലോചനക്കാരെ കണ്ടെത്താനുളള ശ്രമവും തുടങ്ങിയിട്ടുണ്ട്.സനാതന ധർമ്മത്തെ ഇടിച്ചുതാഴ്ത്താൻ ഒരു ഗുഢാലോചനയ്ക്കും കഴിയില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന സ്ഥലങ്ങളിലും പരിസരങ്ങളിലും സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്നവരെയും അജ്ഞാതരെയും നിരീക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
അതിനിടെ, അപകടത്തിന്റെ പശ്ചാത്തലത്തിൽ കുംഭമേളയുടെ സുരക്ഷ കൂടുതൽ ശക്തമാക്കി. പാർക്കിംഗിനുള്ള സ്ഥലം പരമാവധി വർദ്ധിപ്പിക്കാനും ഭക്തർക്ക് പ്രശ്നങ്ങളില്ലാതെ കടന്നുപോകാനുമുള്ള സൗകര്യങ്ങൾ ഒരുക്കാനും നിർദ്ദേശമുണ്ട്. പ്രധാന സ്ഥലങ്ങളിലെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസുകാർക്കുപകരം ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കാനും യോഗി നിർദ്ദേശിച്ചിട്ടുണ്ട്.പുണ്യസ്നാനത്തിനും മറ്റും തീർത്ഥാടകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ രാത്രിയിൽ മികച്ച രീതിയിൽ പ്രകാശം ലഭിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അവലോകന യോഗത്തിൽ നിർദ്ദേശമുണ്ടായി. റോഡുകൾ കൈവശപ്പെടുത്തുന്ന തെരുവുകച്ചവടക്കാർക്കെതിരെ നപടി സ്വീകരിക്കാനും ഇത്തരം പ്രദേശങ്ങളിൽ സുഗമ സഞ്ചാരത്തിന് അവസരമൊരുക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഇതിനൊപ്പം കൂടുതൽ ആംബുലൻസ്,മെഡിക്കൽ സംഘങ്ങളെ നിയോഗിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്
കഴിഞ്ഞയാഴ്ചയായിരുന്നു രാജ്യത്തെ നടുക്കി കുംഭമേളയ്ക്കിടെ ദുരന്തമുണ്ടായത്. മുപ്പതുപേർ മരിച്ചുവെന്നാണ് ഔദ്യോഗികമായി പറയുന്നത്. വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലുണ്ടായ വീഴ്ചയാണ് ദുരന്തത്തിനിടയാക്കിയെന്ന ആരോപണം ശക്തമാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6