വിദ്യാർഥിയുടെ മരണം: വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങി; പൊലീസ് മൊഴിയെടുത്തു
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദ് (15) ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചതിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. മിഹിർ മുമ്പ് പഠിച്ചിരുന്ന ഇൻഫോപാർക്ക് ജെംസ് സ്കൂളിലെ വൈസ് പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ തുടങ്ങിയവരുടെ മൊഴിയെടുത്തു. പൊതുവിദ്യാഭ്യാസവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആലുവ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശിവദാസ്, തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെത്തി. അധ്യാപകർ, മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. സമഗ്രാന്വേഷണത്തിന് കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർദേശിച്ചിരുന്നു. തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസ് ഫ്ലാറ്റിൽ താമസിക്കുന്ന സലീം-–-റജ്ന ദമ്പതികളുടെ മകൻ മിഹിർ അഹമ്മദ് (15) ജനുവരി 15നാണ് ഫ്ലാറ്റിന്റെ 26––ാം നിലയിൽനിന്നുവീണ് മരിച്ചത്. സ്കൂളിൽ ക്രൂരമായ റാഗിങ്ങിന് ഇരയായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നുമാണ് രക്ഷിതാക്കളുടെ പരാതി
No Comment.