Skip to content

chithrodayamflashnews.com

November 28, 2026 12:21 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഭൂമിയിലെ ജീവൻ ഉടൻ അവസാനിക്കുമോ? കുതിച്ചെത്തുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി, അങ്കലാപ്പിൽ നാസ

ഭൂമിയിലെ ജീവൻ ഉടൻ അവസാനിക്കുമോ? കുതിച്ചെത്തുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി, അങ്കലാപ്പിൽ നാസ


മനുഷ്യൻ ഏറെനാളായി ചോദിക്കുന്ന ഒന്നാണ് ലോകാവസാനം എന്നതുണ്ടാകുമോ എന്ന്. ഭൂമിയിൽ വിവിധ സ്‌പീഷീസുകളിൽ പെട്ട പല ജീവികളും വിവിധ പ്രതിഭാസങ്ങളാൽ ഇല്ലാതായി പോയിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ദിനോസറുകൾ. ഒരുകാലത്ത് ഭൂമിമുഴുവൻ വിഹരിച്ച് നടന്ന അവ ഒരിക്കൽ ഭൂമിയിൽ ഒരു ഉൽക്ക പതിച്ചതിനെ തുടർന്ന് ഇല്ലാതായി എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.
ഉൽക്കകൾ പോലെതന്നെ ഛിന്നഗ്രഹങ്ങളും മറ്റും ഭൂമിയ്‌ക്ക് ഭീഷണിയായി സൗരയൂഥത്തിന് സമീപത്തുകൂടി കടന്നുപോകാറുണ്ട്. അത്തരത്തിൽ ഒരു ഛിന്നഗ്രഹം ഉയർത്തുന്ന ഭീഷണിയുടെ അങ്കലാപ്പിലാണ് ശാസ്‌ത്രലോകം. 2024വൈആർ4 എന്ന ഛിന്നഗ്രഹത്തെ ഡിസംബർ 27നാണ് ബഹിരാകാശ വിദ‌ഗ്ദ്ധർ കണ്ടത്
ഇതിനെക്കുറിച്ച് പല പ്രവചനങ്ങളും നടന്നിട്ടുണ്ട്. മത പണ്ഡിതന്മാർ, സാധാരണക്കാ‌ർ, ശാസ്ത്രജ്ഞർ തുടങ്ങിയവരും ലോകാവസാനത്തെക്കുറിച്ച് പല വാദങ്ങളും ഉയർത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഭൂമി അവസാനിക്കാൻ പോകുകയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർമാർ. ഒരു ദിവസം ഭൂമി സമ്പൂർണ നാശത്തിന് വിധേയമാകുമെന്നും കരയിലോ കടലിലോ ഒരു ജീവി പോലും അവശേഷിക്കില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. ലോകാവസാനത്തെക്കുറിച്ച് ശാസ്ത്രജ്ഞർ പുതിയ ചില കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്.

പുതിയ കണ്ടെത്തൽ

അടുത്ത 250 ദശലക്ഷം വർഷങ്ങൾക്ക് ശേഷം ഒരു മഹാദുരന്തം സംഭവിക്കുമെന്നും അതിൽ ഭൂമി പൂർണമായി നശിക്കുമെന്നും ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ പറയുന്നതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. മനുഷ്യർ ഉൾപ്പെടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഈ ദുരന്തത്തിൽ നശിക്കും. ആ സമയത്ത് ഭൂമിയുടെ താപനില 70 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ആ താപനിലയിൽ ഒരു ജീവജാലത്തിനും അതിജീവിക്കാൻ കഴിയില്ലെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. കമ്പ്യൂട്ടർ സിമുലേഷൻ നടത്തിയാണ് ഇത് കണ്ടെത്തിയത്. ഭൂമിയിലെ കാർബണിന്റെ അളവ് വർദ്ധിക്കുന്നത് ഭൂമിയെ നാശത്തിലേക്ക് വേഗം എത്തിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സമാനമായ ഒരു സാഹചര്യം 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഉണ്ടായെന്നും അതാണ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായതെന്നും പറയപ്പെടുന്നു.

പാൻജിയ

ഏകദേശം 300 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളും ഒരു വലിയ സമുദ്രത്താൽ ചുറ്റപ്പെട്ട് ഒരുമിച്ചായിരുന്നു നിലനിന്നിരുന്നത്. ഇതിനെയാണ് പാനജിയ എന്ന അറിയപ്പെടുന്നത്. ഇത് സാവധാനം പിളർന്ന് ഇപ്പോൾ നമ്മൾക്ക് അറിയാവുന്ന ഭൂഖണ്ഡങ്ങളായി മാറിയെന്നാണ് പറയപ്പെടുത്തത്. അതുപോലെ 250 ദശലക്ഷം വർഷങ്ങൾക്ക് ശേഷം ഭൂമി ഒരൊറ്റ ഭൂഖണ്ഡമായി മാറുമെന്നും പാൻജിയ ആൾട്ടിമ എന്ന ഭൂഖണ്ഡം രൂപപ്പെടുമെന്നും ഗവേഷകർ പറയുന്നു. പിന്നാലെ ഭൂമി ചുട്ടിപഴുക്കാൻ തുടങ്ങുകയും വരണ്ട് അവസാനം വാസയോഗ്യമല്ലാതാകുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കും
ഭൂമിയുടെ അവസാനമാകുമ്പോൾ അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കുമെന്നും ഗവേഷകർ പറയുന്നു. ഭൂമിയിൽ ഭൂരിഭാഗം ഭാഗത്തും അഗ്നിപർവതങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവ പൊട്ടിത്തെറിച്ച് ഭൂമിയിൽ കാർബൺ ഡെെ ഓക്സെെഡിന്റെ ഇളവ് കൂടുകയും ഭക്ഷണവും ജലസ്രോതസുകളും ഓക്സിജനുമില്ലാതെ ഭൂമിയിലെ ജീവൻ അവസാനിക്കുമെന്നും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. അത്യധികം ചൂടാകുന്നതിനാൽ ഭൂമിയിൽ ഒരു ജീവജാലത്തിനും യോഗ്യമല്ലാതാകുമെന്ന് ഗവേഷണ സംഘത്തിന്റെ മേധാവി അലക്‌സാണ്ടർ ഫാർൺസ്വർത്ത് പറയുന്നു. അദ്ദേഹത്തിന്റെ ഗവേഷണം 2023ൽ നേച്ചർ ജിയോസയൻസിൽ പ്രസിദ്ധീകരിച്ചു. പാൻജിയ ആൾട്ടിമയുടെ വടക്കൻ ഭാഗങ്ങൾ മാത്രമാണ് വാസയോഗ്യമായ സ്ഥലം കാണപ്പെടുകയുള്ളൂവെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6