Skip to content

chithrodayamflashnews.com

November 29, 2026 5:59 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

13കാരിയെ സർക്കാർ സ്കൂൾ അദ്ധ്യാപകർ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്നുപേർ പിടിയിൽ

13കാരിയെ സർക്കാർ സ്കൂൾ അദ്ധ്യാപകർ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്നുപേർ പിടിയിൽ


13വയസുകാരിയായ വിദ്യാർത്ഥിയെ അദ്ധ്യാപകർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. പ്രതികളായ മൂന്ന് അദ്ധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ച് ദിവസങ്ങളായി കുട്ടി സ്കൂളിൽ വരുന്നില്ലെന്ന് കണ്ടെത്തിയ പ്രധാനാദ്ധ്യാപിക വിദ്യാർത്ഥിനിയുടെ വീട്ടിൽ എത്തി കാര്യം
തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാർത്ഥിനിയുടെ മാതാപിതാക്കളാണ് സംഭവം പ്രധാനാദ്ധ്യാപികയോട് പറഞ്ഞത്. പിന്നാലെ അവർ ചെെൽഡ് ലെെനിലും പൊലീസിലും പരാതി നൽകി.അദ്ധ്യാപകരിലൊരാൾ പെൺകുട്ടിയെ മുൻപ് ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് അറിഞ്ഞ മറ്റ് രണ്ട് അദ്ധ്യാപകരും കൂടി ചേർന്ന് വീണ്ടും കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്ന് അദ്ധ്യാപകർക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികളെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയരുന്നുണ്ട്. പെൺകുട്ടിയെ കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയയാക്കി. കുട്ടി ഗർഭിണിയല്ലെന്നും ഗർഭച്ഛിദ്രം നടത്തിയിട്ടില്ലെന്നും കളക്ടർ എസ് ദിനേശ് പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6