Skip to content

chithrodayamflashnews.com

November 29, 2026 9:20 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഓട നിര്‍മാണത്തിന് വച്ചിരുന്ന വീപ്പയില്‍ തട്ടി സ്‌കൂട്ടറില്‍ നിന്ന് വീണത് സ്വകാര്യ ബസിന് അടിയിലേക്ക്; സ്വകാര്യ ക്ലിനിക്കിലെ നഴ്സിന് ദാരുണാന്ത്യം

ഓട നിര്‍മാണത്തിന് വച്ചിരുന്ന വീപ്പയില്‍ തട്ടി സ്‌കൂട്ടറില്‍ നിന്ന് വീണത് സ്വകാര്യ ബസിന് അടിയിലേക്ക്; സ്വകാര്യ ക്ലിനിക്കിലെ നഴ്സിന് ദാരുണാന്ത്യം


പത്തനംതിട്ട: റോഡിന്റെ വശത്ത് ഓട നിര്‍മാണത്തിന് വച്ചിരുന്ന വീപ്പയില്‍ തട്ടി റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രക്കാരി സ്വകാര്യബസ് കയറി മരിച്ചു. ചിറ്റാര്‍ കാരികയം പള്ളിപ്പറമ്പില്‍ രാജന്റെയും രമയുടെയും മകള്‍ അശ്വതി രാജന്‍(25)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെ വടശേരിക്കര പൊതുമരാമത്ത് റോഡില്‍ മണിയാര്‍ അരീക്കകാവ് കോണ്‍ക്രീറ്റ് മിക്സിങ് പ്ലാന്റിന് സമീപമായിരുന്നു അപകടം.

വടശേരിക്കരയിലെ ന്യൂകെയര്‍ ക്ലിനിക്കിലെ നഴ്സ് ആയിരുന്നു. ചിറ്റാര്‍-വയ്യാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആവേമരിയ ബസാണ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. റോഡിന്റെ ഒരു വശം ഓടനിര്‍മാണത്തിനായി കുഴിയെടുത്ത് ഇട്ടിരിക്കുന്നതാണ് അപകടത്തിലേക്ക് നയിച്ചത്.

ഓട നിര്‍മാണത്തിന്റെ ഭാഗമായി ടാര്‍വീപ്പ റോഡിന്റെ അതിരിന് വച്ചിരുന്നു. ബസ് വരുന്നത് കണ്ട് അശ്വതി സൈഡ് കൊടുക്കുന്നതിനായി റോഡിനരികിലേക്ക് സ്‌കൂട്ടര്‍ മാറ്റുന്നതിനിടയില്‍ ടാര്‍വീപ്പയില്‍ തട്ടി വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് കയറിയിറങ്ങുകയും ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6