Skip to content

chithrodayamflashnews.com

November 29, 2026 6:18 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

ആരോഗ്യമേഖലയിൽ ഇന്ത്യ മികച്ച രീതിയിൽ മുന്നേറിയെന്നു ലോകബാങ്ക്

കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ ആരോഗ്യമേഖലയ്ക്കും കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിക്കുമായി ലോകബാങ്കിന്റെ 8200 കോടി വായ്പ; ആരോഗ്യമേഖലയിൽ ഇന്ത്യ മികച്ച രീതിയിൽ മുന്നേറിയെന്നു ലോകബാങ്ക്

:കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ ആരോഗ്യമേഖലയ്ക്കും കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിക്കുമായി ലോകബാങ്ക് 100 കോടി ഡോളർ (ഏകദേശം 8200 കോടി രൂപ) വായ്പ. ധനമന്ത്രാലയവും ലോകബാങ്കുമായി ഇതിനു ധാരണാപത്രം ഒപ്പിട്ടു. 50 കോടി ഡോളറിന്റെ വീതം 2 വായ്പകൾക്കാണു ധാരണ. 18.5 വർഷമാണു വായ്പക്കാലാവധി. 5 വർഷത്തെ അധികകാലാവധിയുമുണ്ട്.

ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കീഴിൽ പകർച്ചവ്യാധി നിരീക്ഷണം, മറ്റു രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പു സംവിധാനം, ദ്രുതപ്രതികരണം തുടങ്ങിയവയ്ക്കാണ് 50 കോടി ഡോളർ ഉപയോഗിക്കുന്നത്. കേരളം, ആന്ധ്രപ്രദേശ്, മേഘാലയ, ഒഡീഷ, പഞ്ചാബ്, തമിഴ്‌നാട്, യുപി എന്നിവിടങ്ങളിലെ ചികിത്സാ സേവനം മെച്ചപ്പെടുത്തുന്നതിനാണു ബാക്കി തുക.

ആരോഗ്യമേഖലയിൽ ഇന്ത്യ മികച്ച രീതിയിൽ മുന്നേറിയെന്നു ലോകബാങ്ക് വിലയിരുത്തി. ഇന്ത്യയുടെ ആയുർദൈർഘ്യം 1990ൽ 58 ആയിരുന്നത് 69.8 ആയി. ശിശുമരണനിരക്ക്, മാതൃമരണനിരക്ക്, എന്നിവയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണു ബാങ്കിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വായ്പ നൽകുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6