Skip to content

chithrodayamflashnews.com

November 28, 2026 12:01 pm
കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം 

ഇന്ത്യയ്ക്കാരെ കയ്യാമം വച്ച് നാടുകടത്തിയ നടപടിയിൽ ട്രംപിനെ പ്രതിഷേധമറിയിക്കാൻ മോദി

ഇന്ത്യയ്ക്കാരെ കയ്യാമം വച്ച് നാടുകടത്തിയ നടപടിയിൽ ട്രംപിനെ പ്രതിഷേധമറിയിക്കാൻ മോദി


അമേരിക്കയിൽ നിന്നും നാടുകടത്തിയ ഇന്ത്യക്കാർക്കുനേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിഷേധം അറിയിക്കുമെന്ന് റിപ്പോർട്ട്.

ട്രംപുമായുള്ള കൂടിക്കാഴ്ച്ചയിൽ ഈ വിഷയം ഉന്നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വിഷയത്തിൽ ഇന്ത്യയുടെ പ്രതിഷേധം മോദി ട്രംപിനെ നേരിട്ടറിയിക്കുമെന്ന വാർത്തകൾ വിദേശകാര്യമന്ത്രാലയം നിഷേധിച്ചിട്ടില്ല.
ഇന്ത്യയ്ക്കാരെ കയ്യാമം വച്ച് നാടുകടത്തിയ നടപടിയെ തുടക്കത്തിൽ വിദേശകാര്യമന്ത്രാലയം ന്യായീകരിച്ചിരുന്നു. എന്നാൽ, പ്രതിഷേധത്തെ തുടർന്നു നിലപാട് തിരുത്തുകയും ആശങ്കകൾ അറിയിക്കുകയും ചെയ്തിരുന്നു. കയ്യാമം വച്ചും കാലിനും അരയിലും ചങ്ങലയിട്ടും സ്ത്രീകളടക്കമുള്ള 104 പേരെ കുറ്റവാളികളെപ്പോലെ യുഎസ് സൈനിക വിമാനത്തിൽ അമൃത്‌സറിലെത്തിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമാണുയർന്നത്.
ഈ മാസം 12നും 13നും ആണു പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുന്നത്. ട്രംപ് രണ്ടാം തവണ അധികാരമേറ്റ ശേഷം നരേന്ദ്ര മോദിയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്. അതേസമയം, അനധികൃത കുടിയേറ്റത്തിനു പിടിയിലായ 96 പേരുടെ രണ്ടാമത്തെ സംഘം അടുത്ത ദിവസം എത്തുമെന്നാണു കരുതുന്നത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6