Skip to content

chithrodayamflashnews.com

November 29, 2026 5:59 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

എട്ട് വയസുള്ളപ്പോൾ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചു, നടിഖുശ്ബു.
വെളിപ്പെടുത്തൽ വീ ദ വുമൺ’ ഇവന്റിൽ.

2023 | മാർച്ച്‌ 07|ചൊവ്വ |

എട്ടാം വയസിൽ തന്റെ പിതാവിൽ നിന്നും ലൈംഗികമായ ചൂഷണം അനുഭവിക്കേണ്ടി
വന്നിട്ടുണ്ടെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ബർഖ
ദത്തിന്റെ ‘വീ ദ വുമൺ’ ഇവന്റിലായിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ.
ഇക്കാര്യം തന്റെ അമ്മ പോലും വിശ്വസിക്കില്ലെന്ന് അന്ന്
ഭയപ്പെട്ടിരുന്നതായും ഖുശ്ബു പറഞ്ഞു.
‘ഒരു കുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ, അത് പെൺകുട്ടിയായാലും
ആൺകുട്ടിയായാലും അവരുടെ ജീവിതത്തിലാണ് മുറിവേൽപ്പിക്കുന്നത്. ഏറ്റവും
മോശമായ ദാമ്പത്യത്തിലൂടെയാണ് എന്റെ അമ്മ കടന്നുപോയത്. ഭാര്യയെ തല്ലുന്നതും,
ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന്
കരുതിയിരുന്ന ഒരാളായിരുന്നു എന്റെ അച്ഛൻ. എട്ടാമത്തെ വയസിലാണ് അച്ഛൻ എന്നെ
ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്. 15 വയസെത്തിയപ്പോഴാണ് അച്ഛനെതിരെ
സംസാരിക്കാൻ പോലും എനിക്ക് ധൈര്യമുണ്ടായത്. കുടുംബത്തിലെ മറ്റുള്ളവർക്ക്
കൂടി ദുരനുഭവം ഉണ്ടാകുമോ എന്ന ഭയം തോന്നി തുടങ്ങിയപ്പോഴാണ് ഞാൻ
പ്രതികരിച്ചത്. ഇക്കാര്യം അമ്മ വിശ്വസിക്കുമോ എന്ന ഭയം
എനിക്കുണ്ടായിരുന്നു. കാരണം ഭർത്താവ് ദൈവമാണ് എന്ന ചിന്താഗതിയായിരുന്നു
അക്കാലത്ത്. എന്റെ 16-ാം വയസിലാണ് അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ച് പോയത്.’-
ഖുശ്ബു പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6