ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)പ്രവർത്തന ശൈലിയിൽ ചില മാറ്റങ്ങളെ കുറിച്ചാലോചിക്കും കർമ്മ വിജയം, മനസന്തോഷം , ധനലാഭം, ദൂര യാത്ര ഇവയാണ് ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) ശാസ്ത്രിയ വിഷയങ്ങളിൽ താല്പര്യം വർദ്ധിയ്ക്കും ബന്ധുസമാഗമം , ശാരിരികമായ അസ്വസ്തകൾ , അനാവശ്യകലഹത്തിന് സാദ്ധ്യതഇവ ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവുംചേർന്നതു ) ഏർ പ്പെടുന്ന എല്ലാ കാര്യങ്ങളിലും ആത്മസംയമത്തോടെ മുന്നേറും,സ്ഥാനപ്രാപ്തി, ധനധാന്യ ലാഭം, ശത്രുനാശം ഗൃഹ സംതൃപ്തി ഇവയാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) സ്ത്രീജനങ്ങളിൽ നിന്ന് മാനഹാനിയോ അഭിമാനക്ഷതമോ യേൽക്കാൻ സാദ്ധ്യതആഞ്ജാശക്തി , രാജകിയ ബഹുമതി, ധനസമൃദ്ധി വാക്ശുദ്ധി ഗൃഹ സുഖംഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) മത്സര പരീക്ഷകളിൽ വിജയ സാദ്ധ്യതജന സ്നേഹം, കർമ്മ വിജയം,ധന ലാഭം ഇവയാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) വ്യവസായ മേഖലകളിലുള്ളവർക്ക് തർക്കങ്ങൾ വരാതെ സൂക്ഷിക്കണം കാര്യപരാജായം, അനാരോഗ്യം ഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ഉന്നതവിദ്യാഭ്യാസംആഗ്രഹിക്കുന്നവർക്കുള അവസരം ഉണ്ടാകും സ്ഥാനപ്രാപ്തി ബന്ധു ഗുണം ഇഷ്ടസിദ്ധി, ധനലാഭം ഇവ ഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും, ) കർമ്മ വിജയം, ബന്ധനമുക്തി ,ശത്രുക്ഷയം സ്വജന സഹായം ഇവ പ്രതിക്ഷിക്കാവുന്ന ദിനമാണ്
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനവസരം ലഭിക്കും. ബന്ധുസുഖം,ധനാഗമം ആരോഗ്യം, കാര്യവിജയം ഇവ പൊതു ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയം, അഭിമാനം, ധനലാഭം, ജന സഹകരണം ഇവ പ്രതീഷിക്കാം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) സഹോദരങ്ങളുമായി അഭിപ്രായ വിത്യാസം വരുവാൻ സാദ്ധ്യത പ്രയത്നങ്ങ ൾക്ക് വിജയ സാദ്ധ്യത, അഭിമാനം, അംഗ കാരം, ധനപരമായ നേട്ടങ്ങൾഇവ കാണുന്നു.
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) വ്യാപാര പുരോഗതി, ദൈവിക വിഷങ്ങളിൽ താല്പര്യം വർദ്ധിയ്ക്കും കാര്യവിജയം, ധനലാഭം മനസന്തോഷം, സ്ത്രികൾ വഴി ധനലാഭം , അപഖ്യാതിയുണ്ടാവാതെ ശ്രദ്ധിയ്ക്കണംഇവ പൊതു ഫലം
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.