Skip to content

chithrodayamflashnews.com

November 29, 2026 5:52 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

കൈയടി നേടി നഗരസഭ; പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വൃത്തിയായി തിരുവനന്തപുരം നഗരം

ഒരു പരാതിക്കും ഇടവരാത്ത തരത്തിലാണ് സര്‍ക്കാരും തിരുവനന്തപുരം നഗരസഭയും പൊങ്കാലയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയത്. പതിനായിരത്തോളം സ്ത്രീകള്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ചപ്പോള്‍ നിരത്തുകള്‍ നിമിഷ നേരം കൊണ്ട് പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തുന്ന കാഴ്ചയ്ക്കും നഗരം സാക്ഷിയായി.

പൊങ്കാല ദര്‍പ്പണം നടന്ന നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമും സജ്ജമായിരുന്നു. പൊങ്കാല നിവേദ്യത്തിന് ശേഷം തൊട്ടടുത്ത മിനുറ്റില്‍ തന്നെ നഗരസഭാ ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പുകളായി തിരിഞ്ഞാണ് 2200 ഓളം വരുന്ന തൊഴിലാളികള്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തത്.

പൊങ്കാലയിടാന്‍ നഗരത്തിലെത്തിയ ഭക്തരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു തിരുവനന്തപുരം. പൊങ്കാലയര്‍പ്പിക്കാന്‍ സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമെത്തിയ ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാരിന്റെയും നഗരസഭയുടെയും ഭാഗത്തുനിന്ന് ഒരുക്കിയിരുന്നു

സുരക്ഷാ വിന്യാസത്തിനും ക്രമസമാധാന പാലനത്തിനുമായി 3000ത്തില്‍ അധികം പൊലീസുകാരെയാണ് ക്ഷേത്രത്തിന് അകത്തും പുറത്തുമായി നിയോഗിച്ചത്. ക്ഷേത്ര ദര്‍ശനത്തിനായി എത്തിയ എല്ലാ ഭക്തരും ആറ്റുകാല്‍ ദേവിയെ തൊഴുത് മടങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് ആറ്റുകാലിലേക്ക് എത്തുന്നതിനും തിരിച്ചുമടങ്ങുന്നതിനും 100ലേറേ കെഎസ്ആര്‍ടിസി ബസുകളാണ് പ്രത്യേക സര്‍വീസ് നടത്തിയത്.

പൊങ്കാല അടുപ്പുകളായി ഉപയോഗിച്ച ഇഷ്ടികകള്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് നിര്‍മാണത്തിനായി ഉപയോഗിക്കും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6