Skip to content

chithrodayamflashnews.com

November 29, 2026 5:52 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

സുഹൃത്തിനു വേണ്ടി കോട്ടയം തലയോലപ്പറമ്പിൽ നിന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന യുവാവും സുഹൃത്തും നടുറോഡിൽ തമ്മിലടിച്ചു. ഒടുവിൽ പൊലീസും പൊക്കി.

സുഹൃത്തിനു വേണ്ടി കോട്ടയം തലയോലപ്പറമ്പിൽ നിന്ന് പ്രായപൂർത്തിയാവാത്ത
പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന യുവാവും സുഹൃത്തും നടുറോഡിൽ തമ്മിലടിച്ചു. റസൽപുരം സ്വദേശി ധനുഷ് (19) തേമ്പാമുട്ടം സ്വദേശി വിജിത്ത് (24) എന്നിവരാണ്
തമ്മിൽത്തല്ലിയത്. സോഷ്യൽ മീഡിയ വഴി ധനുഷാണ് ഒമ്പതാം ക്ലാസ്
വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. വിജിത്തിന്റെ
ഫോണിലൂടെയായിരുന്നു ഇരുവരും തമ്മിൽ സംസാരിച്ചിരുന്നത്. ഞായറാഴ്ച രാവിലെ
കോട്ടയത്തു നിന്ന് പെൺകുട്ടിയെ വിജിത്ത് ബൈക്കിൽ കയറ്റി കൊണ്ടുവന്നു.
തുടർന്ന് മുടവൂർപാറയിൽ എത്തിച്ച് ധനുഷിന് കൈമാറാനായിരുന്നു പദ്ധതി. എന്നാൽ
പെൺകുട്ടിയുമായെത്തിയപ്പോൾ ധനുഷ് കാലു മാറി. “ഇനി തനിക്ക് വേണ്ടെന്നും
പെൺകുട്ടിയെ എടുത്തോളൂ” എന്നും ധനുഷ് വിജിത്തിനോട് പറഞ്ഞതാണ് പ്രകോപനത്തിന്
കാരണമായത്. തുടർന്ന് ഇരുവരും നടുറോഡിൽ ഏറ്റുമുട്ടുകയായിരുന്നു.സംഭവം
ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മൂവരേയും തടഞ്ഞുവച്ച് പൊലീസിലറിയിച്ചു.
പൊലീസെത്തി മൂവരേയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സംഭവം
വ്യക്തമായത്. നരുവാമൂട് പൊലീസ് പെൺകുട്ടിയുടെ വീട്ടുകാരെ വിവരം
ധരിപ്പിച്ചിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6