2023 | മാർച്ച് 09|വ്യാഴം |
കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി വിളിച്ചു വരുത്തിയവർ യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഫ്ലാറ്റിൽ ശനിയാഴ്ചയാണ് പീഡനം നടന്നതെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ നടക്കാവ് പോലീസ് അന്വേഷണം തുടങ്ങി.
പ്രതികളെകുറിച്ചുള്ള സൂചനകൾ ലഭിച്ചുവെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്ത് നഗരത്തിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തുകയാണുണ്ടായതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് പറഞ്ഞാണ് വിളിച്ചത്. ഇവിടെയെത്തിയ ശേഷം രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ വനിതാ സുഹൃത്താണ് ഈ രണ്ടുപേരെയും പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്
No Comment.