ചെന്നൈ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി
ചെന്നൈ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി. സാമ്പിയ സ്വദേശിയായ ഒരു യുവതിയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്.
വിഴുങ്ങിയ നിലയിലും അടിവസ്ത്രത്തിലും ലഗേജിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.
യുവതിയെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ലഗേജ് പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്
No Comment.