Skip to content

chithrodayamflashnews.com

November 29, 2026 4:37 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

ഫലസ്തീനി മാധ്യമപ്രവര്‍ത്തക ഫാത്തിമ ഹസൂനയുടെ കൊലപാതകത്തിനെതിരെ വ്യാപക പ്രതിഷേധം

ഫലസ്തീനി മാധ്യമപ്രവര്‍ത്തക ഫാത്തിമ ഹസൂനയുടെ കൊലപാതകത്തിനെതിരെ വ്യാപക പ്രതിഷേധം

ബുധനാഴ്ച ഗസ്സയില്‍ വെച്ച് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനി മാധ്യമപ്രവര്‍ത്തക ഫാത്തിമ ഹസൂന കൊല്ലപ്പെട്ടതിനെതിരെ ആഗോളതലത്തില്‍ വ്യാപക പ്രതിഷേധം. വിവിധ മാധ്യമ പ്രവര്‍ത്തകരുടെ സംഘനകളും ആഗോള മനുഷ്യാവകാശ സംഘടനകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മാധ്യപ്രവര്‍ത്തകര്‍ മൗനം വെടിയണമെന്ന് യു.എസിലെ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് (കെയര്‍) അന്താരാഷ്ട്ര മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഫാത്തിമയുടെ ഗസ്സ സിറ്റിയിലെ കുടുംബവീട്ടില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഹസൂന അടക്കം 10 കുടുംബത്തിലെ 10 പേരാണ് കൊല്ലപ്പെട്ടത്.

‘ഫാത്തിമ ഹസ്സൂനയെയും മറ്റ് നിരവധി ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരെയും ഇസ്രായേല്‍ കൊലപ്പെടുത്തിയതിനെക്കുറിച്ച് അമേരിക്കന്‍, അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംസാരിക്കണം,’ കെയറിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഇബ്രാഹിം ഹൂപ്പര്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘ഗസ്സയില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ലോകത്തോട് പറയുന്നവരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, തീവ്ര വലതുപക്ഷ ഇസ്രായേല്‍ സര്‍ക്കാര്‍ ഫലസ്തീന്‍ പത്രപ്രവര്‍ത്തകരെ സ്വമേധയാ കൊലപ്പെടുത്തിയേക്കാം എന്ന അപകടകരമായ സന്ദേശതത്തിലുള്ള മാധ്യമങ്ങളുടെ നിശബ്ദത അപലപനീയമാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസ്സയ്ക്കെതിരെ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേല്‍ കൊലപ്പെടുത്തിയ 200-ലധികം ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ഹസൂന.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6