Skip to content

chithrodayamflashnews.com

November 29, 2026 4:50 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

പണമടയ്ക്കാന്‍ വിസമ്മതിച്ചു, പിന്നാലെ 15 പവന്‍ സ്വര്‍ണം വലിച്ചെറിഞ്ഞ് വനിത

പണമടയ്ക്കാന്‍ വിസമ്മതിച്ചു, പിന്നാലെ 15 പവന്‍ സ്വര്‍ണം വലിച്ചെറിഞ്ഞ് വനിത
സ്വര്‍ണത്തിന് ഡ്യൂട്ടി തീരുവ അടയ്ക്കാന്‍ ആവശ്യപ്പെട്ട എയര്‍കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണാഭരണങ്ങള്‍ വലിച്ചെറിഞ്ഞ് മദ്ധ്യവയസ്‌കയുടെ പരാക്രമം. ഇന്നലെ രാവിലെ ദുബായില്‍ നിന്നും എമിറേറ്റ്‌സില്‍ തിരുവനന്തപുരത്തെത്തിയ കൊല്ലം സ്വദേശിയായ മദ്ധ്യവയസ്‌കയാണ് വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് അധികൃതരെ ഞെട്ടിക്കുന്ന തരത്തില്‍ ലഗേജുകളും ആഭരണങ്ങളും വലിച്ചെറിഞ്ഞ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.

ഇവരുടെ കൈവശമുണ്ടായിരുന്ന 120ഗ്രാം സ്വര്‍ണാഭരണത്തിന് 36ശതമാനം ഡ്യൂട്ടി അടയ്ക്കണമെന്നാവശ്യപ്പെട്ടതാണ് ഇവരെ പ്രകോപിപ്പിച്ചത്. താന്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണമാണെന്നും നാട്ടില്‍ നിന്നും ബന്ധുക്കളുടെ അടുത്തേക്ക് പോയപ്പോള്‍ ഈ സ്വര്‍ണം അണിഞ്ഞാണ് പോയതെന്നും അതിനാല്‍ ഡ്യൂട്ടി അടയ്ക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ വിദേശത്ത് പോയപ്പോള്‍ സ്വര്‍ണമുള്ള കാര്യം കസ്റ്റംസിനെ ബോദ്ധ്യപ്പെടുത്തിയതിന് രേഖകള്‍ ഇല്ലാത്തതിനാല്‍ നികുതി അടയ്ക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.ആറ് മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങാത്തതിനാല്‍ സ്വര്‍ണത്തിന് 2ലക്ഷത്തില്‍ കൂടുതല്‍ രൂപ നികുതിയാകുമെന്ന് കസ്റ്റംസ് പറഞ്ഞു. ഇതോടെ ഇവര്‍ കസ്റ്റംസ് ജീവനക്കാരുമായി തര്‍ക്കിക്കുകയും ആഭരണങ്ങള്‍ വലിച്ചൂരി കസ്റ്റംസിന്റെ മുന്നിലേക്ക് എറിയുകയും ലഗേജുകളെടുക്കാന്‍ നില്‍ക്കാതെ ടെര്‍മിനലിന് പുറത്തേക്കിറങ്ങി പോവുകയുമായിരുന്നു. ഇതോടെ എയര്‍കസ്റ്റംസ് വിവരം സി.ഐ.എസ്.എഫിന് കൈമാറി.പിന്നീട് പുറത്തേക്ക് പോയ ഇവര്‍ ബന്ധുക്കളുമായി സംസാരിച്ച് തിരികെ മടങ്ങിയെത്തി കസ്റ്റംസ് അധികൃതരുമായി സംസാരിച്ചു. നികുതി അടയ്ക്കാതെ സ്വര്‍ണം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ കസ്റ്റംസ് ഉറച്ച് നിന്നു. തടഞ്ഞ് വച്ച സ്വര്‍ണം വീണ്ടും വിദേശത്തേക്ക് തന്നെ മടങ്ങിപോകുമ്പോള്‍ വിമാനത്താവളത്തില്‍ വച്ച് ഇവര്‍ക്ക് തിരികെ മടക്കി നല്‍കുന്നതില്‍ തടസമില്ലെന്നും കസ്റ്റംസ് അറിയിച്ചു. ഏറെ തര്‍ക്കങ്ങള്‍ക്ക് ശേഷം ഇത് അംഗീകരിച്ച ഇവര്‍ ബന്ധുക്കളുമായി മടങ്ങിപ്പോയി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6