Skip to content

chithrodayamflashnews.com

November 28, 2026 10:44 am

മന്ത്രിമാരുടെ ഹെലികോപ്റ്റർ പറന്നിറങ്ങിയത് ആൾക്കുട്ടത്തിനിടയിൽ, തെലങ്കാനയിൽ കർഷകമേളയ്‌ക്കിടെ അപകടം; പൊലീസുകാർക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

മന്ത്രിമാരുടെ ഹെലികോപ്റ്റർ പറന്നിറങ്ങിയത് ആൾക്കുട്ടത്തിനിടയിൽ, തെലങ്കാനയിൽ കർഷകമേളയ്‌ക്കിടെ അപകടം; പൊലീസുകാർക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
മന്ത്രിമാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ആൾക്കൂട്ടത്തിനിടയിലേക്ക് പറന്നിറങ്ങി അപകടം. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. കർഷകമേള നടക്കുന്ന സ്ഥലത്തേക്കാണ് മന്ത്രിമാർ ഹെലികോപ്റ്ററിൽ എത്തിയത്. സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

മന്ത്രിമാരായ തുമ്മല നാ​ഗേശ്വര റാവു, ജൂപ്പള്ളി കൃഷ്ണറാവു, ഉത്തം കുമാർ റെഡ്ഡി, ടിപിസിസി അദ്ധ്യക്ഷൻ മഹേഷ് കുമാർ, കോൺ​ഗ്രസ് നേതാവ് ഷബ്ബീർ അലി എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കർഷകമേളയിൽ പങ്കെടുക്കുന്നതിനാണ് മന്ത്രിമാർ എത്തിയത്.

ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ ശക്തമായി പൊടിക്കാറ്റിൽ കർഷകരുടെ ടെൻുകളും സ്റ്റാളുകളും തകർന്നുവീണു. പൊടിക്കാറ്റിന്റെ ആഘാതത്തിൽ തറയിലേക്ക് തെറിച്ചുവീണാണ് ആളുകൾക്ക് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതിന് പ്രത്യേകസ്ഥലം കണ്ടെത്തിയിരുന്നില്ല. ഇതാണ് അപകടത്തിന് വഴിവച്ചത്.

ഹെലികോപ്റ്റർ ലാൻഡ് ചെയ്തതും പ്രദേശമാകെ പൊടിപടർന്നു പിടിച്ചിരുന്നു. ഇതോടെ ഓടിമാറാൻ പോലും ആളുകൾക്ക് കഴിയാതെയാവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6