Skip to content

chithrodayamflashnews.com

November 28, 2026 10:44 am

പണവും പ്രശസ്തിയുമല്ല സന്തോഷമാണ് വലുത്; അഭിനയം ഉപേക്ഷിച്ച് ഹോട്ടല്‍ ജീവനക്കാരിയായ നടി

ഹോങ്കോങ്ങിലെ പ്രശസ്തയായ നടി മാഗി യുമിയാവോ ഒട്ടേറെ ജനപ്രിയ ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലും എല്ലാം അഭിനയ മികവ് തെളിയിച്ചയാളാണ്. എന്നാലിപ്പോള്‍ അവര്‍ തന്റെ പ്രശസ്തിയും ഗ്ലാമറസ് ജീവിതവും മാറ്റിവച്ച് ഒരു ഹോട്ടലിലെ വെയിട്രസ് ആയി ജോലി ചെയ്യുകയാണ്. 2023 ലാണ് അഭിനയ ജീവിതത്തില്‍ നിന്ന് മാഗി യുമിയാവോ ഇറങ്ങി പോകുന്നത്.

ചൈനയിലെ ഡോങ്ഗ്വാനില്‍ ഉള്ള ഹോട്ടലിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ജോലിക്കിടയിലുളള വീഡിയോകളും ഫോട്ടോകളും ഒക്കെ അവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ 30 തണ്ണിമത്തന്‍ മുറിച്ചതിന്150 യുവാനും മേശ വൃത്തിയാക്കിയതിന് 180 യുവാനും ലഭിച്ചതിനെക്കുറിച്ച് അവര്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6