മലപ്പുറം: വെങ്ങര അരിക്കുളത്ത് ഓടുന്ന കാറില്‍ നിന്ന് രണ്ട് പേർ തെറിച്ചു വീണു. രണ്ട് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെയാണ് അപകടം നടന്നത്. കാർ വേഗത്തില്‍ പോകുന്നതിനിടെ വളവ് തിരിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറിന്റെ പിന്നിലെ ഇടതു വശത്തെ ഡോറുകള്‍ തുറന്ന് പോവുകയായിരുന്നു.
ഡോർ തുറന്നതോടെ സൈഡില്‍ ഇരുന്ന ആള് ആദ്യം തെറിച്ചു വീണു പിന്നാലെ ഒരാള്‍ കൂടി തെറിച്ചുവീഴുകയായിരുന്നു. കാറില്‍ നിന്ന് തെറിച്ചുവീണവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടില്ല.
വാഹനത്തിന്റെ ഡോർ ശരിയായി ലോക്ക് ചെയ്യാതിരുന്നതാണ് അപകടത്തിനിടയാക്കിയത്.
No Comment.