ചിക്കാഗോ: ഷിക്കാഗോ പോലീസ് ഓഫീസർ അവരുടെ പങ്കാളിയെ അബദ്ധത്തിൽ വെടിവച്ചു കൊന്നു. അപ്പാർട്ട്മെന്റിലേക്ക് ഓടിക്കയറിയ ഒരു പ്രതിയെ ഉദ്യോഗസ്ഥർ പിന്തുടരുന്നതിനിടെയാണ് റിവേരയുടെ മരണം സംഭവിച്ചത്. തുടർന്ന് മറ്റൊരാൾ ഉദ്യോഗസ്ഥർക്ക് നേരെ തോക്ക് ചൂണ്ടി, വെടിവയ്പ്പ് നടന്നു.
വെള്ളിയാഴ്ച രാത്രി ഒരു ഓഫീസറാണ് അബദ്ധവശാൽ പങ്കാളിയായ ഓഫീസർ ക്രിസ്റ്റൽ റിവേരക്കു നേരെ വെടിയുതിർത്തതെന്ന് പോലീസ് പ്രഖ്യാപിച്ചു.
ഓഫീസർ ക്രിസ്റ്റൽ റിവേര നാല് വർഷമായി സേനയിൽ ഉണ്ടായിരുന്നു, ഒരു കുഞ്ഞിന്റെ അമ്മയായിരുന്നു.
No Comment.