തിരൂർ: തൃക്കണ്ടിയൂരിൽ വീണ്ടും കവർച്ചസംഘമെത്തി. മുഖംമൂടിയിട്ട് മാരകായുധങ്ങളുമായി വീടുകൾക്കു ചുറ്റും രാത്രി കവർച്ചയ്ക്ക് നടക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു.
ആധാരമെഴുത്തുകാരനായ വെളിയമ്പാട്ട് ശിവശങ്കരൻ നായരുടെ വീട് കുത്തിത്തുറന്ന് നാലരലക്ഷം രൂപ ഈയിടെ കൊള്ളയടിച്ചിരുന്നു. പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അന്ന് സിസിടിവിയിൽ പതിഞ്ഞ അതേ കവർച്ചക്കാരാണ് വീണ്ടുമെത്തിയതെന്ന് സംശയിക്കുന്നു. രൂപസാദൃശ്യമുണ്ട്.
ആഗ്രൂപ്പ്‌വ്യാഴാഴ്ച അർധരാത്രി രണ്ടുപേർ മുഖംമൂടിയും മാരകായുധങ്ങളുമായി അഞ്ചു വീടുകളിലെത്തി. മാധവൻ, രാമകൃഷ്ണൻ, കോമളം എന്നിവരുടെ വീട്ടിനു മുൻപിലും എത്തി
No Comment.