Skip to content

chithrodayamflashnews.com

November 28, 2026 9:55 am

എന്താണ് പൈലറ്റുമാര്‍ നല്‍കുന്ന ‘മെയ് ഡേ’ കോഡ്? അത്യാധുനികവും അപകടസാദ്ധ്യത കുറഞ്ഞതുമായ ബോയിംഗ് 787ന് സംഭവിച്ചതെന്ത്

241 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന അപകടത്തിന്റെ നടുക്കത്തിലാണ് രാജ്യം. അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് ക്രാഷ് ലാന്‍ഡ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38ന് ടേക്കോഫ് ചെയ്ത വിമാനം അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഇടിച്ചിറങ്ങുകയായിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മരിച്ചു.

അന്താരാഷ്ട്ര സര്‍വീസിന് ഉപയോഗിക്കുന്ന ഒരു വിമാനം ഇത്തരത്തില്‍ തകര്‍ന്ന് വീണതിന്റെ നടുക്കത്തിലാണ് രാജ്യത്തെ വ്യോമയാന യാത്രക്കാര്‍. എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ആണ് അപകടത്തില്‍പ്പെട്ടത്. അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഏറ്റവും അനുയോജ്യമായ വിമാനമാണിത്. സുരക്ഷയുടെ കാര്യത്തില്‍ ആണെങ്കിലും മുന്‍പന്തിയിലാണ് ആധുനികമായ 787ന്റെ സ്ഥാനം. ടേക്കോഫ് ചെയ്ത് അധികം വൈകാതെ വിമാനം തകര്‍ന്ന് വീഴുന്ന സംഭവം അപൂര്‍വമാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.ദീര്‍ഘദൂര അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ എല്ലായിപ്പോഴും ഇന്ധനം ഫുള്‍ ടാങ്ക് ആയി നിറച്ചിരിക്കും. ദൂരം കൂടുതല്‍ എന്നതിന് പുറമേ വഴി മാറി സഞ്ചരിക്കേണ്ടി വന്നാലുള്ള കരുതല്‍ ഇന്ധനവും നിറയ്ക്കുന്നതാണ് പതിവ്. അപകടത്തിലെ ഉഗ്രസ്ഫോടനത്തിന് കാരണം ഫുള്‍ ലോഡ് ഇന്ധനം തന്നെയാകാം. രണ്ടു എഞ്ചിനുകളുള്ള വിമാനമാണ് ബോയിംഗ് 787. പക്ഷികള്‍ വന്നിടിച്ചാലും രണ്ട് എഞ്ചിനുകളും ഒരു പോലെ തകരാറിലാകാനുള്ള സാദ്ധ്യത കുറവാണ്.അഹമ്മദാബാദ് – ലണ്ടന്‍ വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അപകടസാദ്ധ്യത സംബന്ധിച്ച അറിയിപ്പ് നല്‍കിയെന്നാണ് വിവരം. എന്നാല്‍ മാദ്ധ്യമങ്ങളില്‍ വരുന്ന ഈ കാര്യത്തിന് ഔദ്യോഗികമായി സ്ഥിരീകരണമില്ല. അപകടം സുനിശ്ചിതമായാല്‍ ”മെയ് ഡേ” എന്ന കോഡ് സന്ദേശമാണ് പൈലറ്റുമാര്‍ നല്‍കുന്നത്. രണ്ട് എഞ്ചിനുകളും തകരാറിലായ വിമാനത്തില്‍ അപകടം ഉറപ്പായ സാഹചര്യത്തില്‍ പൈലറ്റ് ഈ സന്ദേശം നല്‍കിയിട്ടുണ്ടോയെന്നാണ് ഇനി അറിയാനുള്ളത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6