Skip to content

chithrodayamflashnews.com

November 29, 2026 9:15 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഷീ ഹൾക്ക്’ മരിച്ച നിലയിൽ; ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നതെന്ന് പൊലീസ്, ഭർത്താവും മരിച്ചനിലയിൽ

ഷീ ഹൾക്ക്’ മരിച്ച നിലയിൽ; ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നതെന്ന് പൊലീസ്, ഭർത്താവും മരിച്ചനിലയിൽ

മാഡ്രിഡ്: കൊളമ്പിയൻ ബോഡി ബിൽഡർ സുനിൽഡ മെന്റസ് (43) മരിച്ച നിലയിൽ.ഷീ ഹൾക്ക് എന്ന പേരിൽ ലോകമാകെ അറിയപ്പെടുന്ന പ്രശസ്ത‌ ബോഡിബിൽഡറാണ്. തലയിൽ ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സുനിൽദയെ കൂടാതെ ഭർത്താവ് ഹരോൾഡ് ജെല്ലിങ്ങിനെയും മരിച്ച നിലയിൽ കണ്ടെത്തി.

സ്വയം ശരീരത്തിൽ ഏൽപ്പിച്ച മുറിവുകളാണ് മരണകാരണം. സുനിൽദയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഹരോൾഡ് ജെല്ലിങ് ആത്മഹത്യ ചെയ്ത‌താണെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്മാർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സുനിൽദയും ഭർത്താവും തമ്മിൽ ഒട്ടേറെ പ്രശ്ന‌ങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞ ഒരു വർഷമായി ഭർത്താവ് തന്നോട് അക്രമാസക്തമായി പെരുമാറുന്നുവെന്ന് സുനിൽദ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

കുറച്ച് നാളുകൾക്ക് മുൻപ് സുനിൽദയും ഭർത്താവും വേർപിരിയുകയും പിന്നീട് ഒന്നിക്കുകയും ചെയ്തു. വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് വിവാഹജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്ന ഘട്ടത്തിലാണ് മരണം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6