ഷീ ഹൾക്ക്’ മരിച്ച നിലയിൽ; ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നതെന്ന് പൊലീസ്, ഭർത്താവും മരിച്ചനിലയിൽ
മാഡ്രിഡ്: കൊളമ്പിയൻ ബോഡി ബിൽഡർ സുനിൽഡ മെന്റസ് (43) മരിച്ച നിലയിൽ.ഷീ ഹൾക്ക് എന്ന പേരിൽ ലോകമാകെ അറിയപ്പെടുന്ന പ്രശസ്ത ബോഡിബിൽഡറാണ്. തലയിൽ ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സുനിൽദയെ കൂടാതെ ഭർത്താവ് ഹരോൾഡ് ജെല്ലിങ്ങിനെയും മരിച്ച നിലയിൽ കണ്ടെത്തി.
സ്വയം ശരീരത്തിൽ ഏൽപ്പിച്ച മുറിവുകളാണ് മരണകാരണം. സുനിൽദയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഹരോൾഡ് ജെല്ലിങ് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്മാർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സുനിൽദയും ഭർത്താവും തമ്മിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞ ഒരു വർഷമായി ഭർത്താവ് തന്നോട് അക്രമാസക്തമായി പെരുമാറുന്നുവെന്ന് സുനിൽദ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
കുറച്ച് നാളുകൾക്ക് മുൻപ് സുനിൽദയും ഭർത്താവും വേർപിരിയുകയും പിന്നീട് ഒന്നിക്കുകയും ചെയ്തു. വീണ്ടും പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് വിവാഹജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്ന ഘട്ടത്തിലാണ് മരണം.
No Comment.