Skip to content

chithrodayamflashnews.com

November 28, 2026 9:29 am

നടുറോഡിൽ ഭർത്താവിന്റെ കൈകളാൽ മുൻസിപ്പൽ കൗൺസിലർ കൊല്ലപ്പെട്ടു

ചെന്നൈ: ചെന്നൈയ്ക്കു സമീപം ഞെട്ടിക്കുന്ന കൊലപാതകം. വനിതാ മുൻസിപ്പൽ കൗൺസിലറായ ഗോമതിയെ ഭർത്താവ് സ്റ്റീഫൻ രാജ് ജനമധ്യേ നടുറോഡിൽ വെട്ടിക്കൊന്നു. ആൺസുഹൃത്തുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് ഈ ദാരുണ സംഭവത്തിനു കാരണമായത്.

വി.സി.കെ. പ്രാദേശിക നേതാവായ സ്റ്റീഫൻ, കൊലപാതകത്തിനു ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.സംഭവം നടന്നത് ഇന്നലെ രാത്രി, ഗോമതിയുടെ വീടിനു സമീപമുള്ള റോഡിൽ. മറ്റൊരു വ്യക്തിയുമായി ഗോമതി സംസാരിക്കുന്നത് സ്റ്റീഫൻ കാണുകയും ഇത് ഇരുവർക്കുമിടയിൽ വാക്കേറ്റത്തിനു വഴിവെക്കുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ, സ്റ്റീഫൻ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഗോമതിയെ ക്രൂരമായി ആക്രമിച്ചു. ശരീരത്തിന്റെ പല ഭാഗങ്ങളിലും കുത്തേറ്റ ഗോമതി സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിനു കീഴടങ്ങി.വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. കൊലപാതകത്തിനു ശേഷം, കൊലക്കത്തിയുമായി സ്റ്റീഫൻ സ്വയം പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6