Skip to content

chithrodayamflashnews.com

November 29, 2026 3:17 pm
കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു 

ഇന്ത്യയുടെ തീരത്ത് മറ്റൊരു രാജ്യത്തിന്റെ ബോട്ട്? സംശയം കടുക്കുന്നു, സുരക്ഷാ സേനയെ വിന്യസിച്ചു

മഹാരാഷ്ട്രയിലെ കടൽതീരത്ത് സംശയാസ്പദമായ രീതിയിൽ ഒരു ബോട്ട് കണ്ടതിനെ തുടർന്ന് തീരപ്രദേശങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ്. റായ്ഗഡ് ജില്ലയിലെ റെവ്ദണ്ട തീരത്തിന് സമീപമാണ് ബോട്ട് കണ്ടത്.

കോർലായ് തീരത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടതെന്ന് പൊലീസ് അറിയിച്ചു. ബോട്ട് മ​റ്റേതെങ്കിലും രാജ്യത്തിന്റെയാകാമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
വിവരം അറിഞ്ഞയുടൻ തന്നെ കടൽതീരത്തേക്ക് റായ്ഗഡ് പൊലീസും ബോംബ് ഡി​റ്റെക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും (ബിഡിഡിഎസ്), ക്വിക്ക് റെസ്‌പോൺസ് ടീമും (ക്യുആർടി) , നാവികസേനയും,കോസ്​റ്റ് ഗാർഡുകളും എത്തിയിരുന്നു. റായ്ഗഡ് സൂപ്രണ്ട് ഒഫ് പൊലീസ് അഞ്ചൽ ദലാൾ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പവും എത്തിയിരുന്നു. കനത്ത മഴയും ശക്തമായ കാറ്റും കാരണം ബോട്ടിന്റെ അടുത്തേക്കെത്താനുളള ശ്രമങ്ങൾ തടസപ്പെട്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പ്രദേശത്ത് വലിയൊരു പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അഞ്ചൽ ദലാൾ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6