2023 | മാർച്ച് 14|ചൊവ്വ |


നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2022 – 23 വർഷത്തെ നീർമുത്തുകൾ എന്ന ചെറു കഥാ സമാഹാരത്തിന് വിനയചന്ദ്രൻ സ്മാരക പുരസ്കാരം തിലകം വിജയന് ലഭിച്ചു.
മാർച്ച് 26-ാo തീയതി ഞായറാഴ്ച തിരുവനന്തപുരം y.M.C. A ഹാളിൽ വെച്ച് നിരവധി പ്രമുഖ കലാ സാഹിത്യ സാംസ്ക്കാരിക നേതാക്കൾ പങ്കെടുക്കുന്ന ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷ ചടങ്ങിൽ വെച്ച് കൊല്ലം ജില്ലയിലെ ചക്കുവള്ളിയിൽ താമസിക്കുന്നതിലകംവിജയന് പ്രസ്തുത പുരസ്ക്കാരം നൽകപ്പെടുന്നതാണ്
നിരവധി പുരസ്ക്കാരങ്ങൾ കിട്ടിയിട്ടുണ്ട്… 1994 മുതൽ അവാർഡുകൾ കിട്ടി തുടങ്ങി… അഖില കേരള ചെറുകഥാ മൽസരത്തിന് ഒന്നാം സമ്മാനം… ( പെയ്തൊഴിഞ്ഞ കാർമേഘം)
A . അയ്യപ്പൻ പുരസ്കാരം, കോവിലൻ പുരസ്കാരം, ഉള്ളൂർ സ്മാരക പുരസ്കാരം, ഭാരത് സേവക് സമാജം (B.S. S) … ആദരവും , പുരസ്ക്കാരവും ലഭിച്ചു… 2022 – ൽ ക്യാഷ് അവാർഡും ലഭിച്ചിട്ടുള്ള തിലകം വിജയൻ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്

No Comment.