Skip to content

chithrodayamflashnews.com

November 29, 2026 8:58 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

2024 ജൂലായ് 30-നുണ്ടായ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ നൗഫലിനു നഷ്ടമായത് കുടുംബത്തിലെ 11 പേരെയാണ്. ആ രാത്രി ഇരിട്ടിവെളുത്തപ്പോൾ നൗഫൽ അനാഥനായി

2024 ജൂലായ് 30-നുണ്ടായ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ നൗഫലിനു നഷ്ടമായത് കുടുംബത്തിലെ 11 പേരെയാണ്. ആ രാത്രി ഇരിട്ടിവെളുത്തപ്പോൾ നൗഫൽ അനാഥനായി. ഭൂമിയിൽ നൗഫലിൻ്റെ സ്വന്തമെന്നുപറയാൻ ആരുമില്ലാതെയായി. ഒൻപതുവർഷം പ്രവാസിയായിരുന്ന നൗഫലിനെ മുൻപോട്ടു നയിച്ചത് കുടുംബമായിരുന്നു. കാത്തിരിക്കാൻ… വിശേഷങ്ങൾ പങ്കിടാൻ… സുഖദുഃഖങ്ങളിൽ ഒപ്പംനിൽക്കാൻ… ഒരു ഫോൺ വിളിക്കപ്പുറം നാട്ടിൽ കുടുംബമുണ്ടായിരുന്നു. അവരില്ലായെന്ന് ഉൾക്കൊള്ളാൻ നൗഫലിന് ഇപ്പോഴും കഴിയുന്നില്ല…

ആ ഒറ്റപ്പെടലിൽനിന്ന് കരകയറാൻ സുഹൃത്തുകളും പ്രിയപ്പെട്ടവരും ഒപ്പം നിന്നു. സുഹൃത്തുക്കളുടെ സ്നേഹപൂർവമുള്ള നിർബന്ധത്തെത്തുടർന്ന് കഴിഞ്ഞമാസം അമ്പലവയൽ സ്വദേശിയായ ഷഫ്‌നയെ നൗഫൽ ജീവിതപങ്കാളിയാക്കി. പടിക്കെട്ടുകള്‍ കയറിച്ചെല്ലുമ്പോള്‍ ചെറുപുഞ്ചിരിയോടെ നൗഫലിനെ കാത്ത് ഇനി വീട്ടുമുറ്റത്തൊരാളുണ്ട്… സ്‌നേഹാന്വേഷണങ്ങളുണ്ട്… നൈരാശ്യം മൂടിയിരുന്ന നൗഫലിന്റെ കണ്ണുകളില്‍ സ്‌നേഹത്തിളക്കം… ഷഫ്‌നയുണ്ട് ഇനി കൂട്ടായി…

കെഎൻഎമ്മിൻ്റെ സഹായം കൊണ്ടു മേപ്പാടിയിൽ തുടങ്ങിയ കട ‘ജൂലായ് 30’ എന്ന ചായക്കടയാണ് നൗഫലിന്റെ ജീവിതമാർഗ്ഗം. മസ്ക്കറ്റ് കെഎംസിസി നൽകുന്ന വീട് മുട്ടിൽപ്പീടികയിൽ പൂർത്തിയായി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6