Skip to content

chithrodayamflashnews.com

November 29, 2026 4:05 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

മലപ്പുറം സ്വദേശിനിയായ യുവതി തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍ നിന്നു വീണു മരിച്ചു

മലപ്പുറം സ്വദേശിനിയായ യുവതി ട്രെയിനില്‍ നിന്നു വീണു മരിച്ചു. മലപ്പുറം ശുകപുരം കാരാട്ട് സദാനന്ദന്റെ മകള്‍ രോഷ്നിയാണ് (30) തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍ നിന്ന് വീണുമരിച്ചത്. ഭര്‍ത്താവ് രാജേഷിനും മകള്‍ക്കുമൊപ്പം ചെന്നൈയിലേക്കുള്ള യാത്രയ്‌ക്കിടയിലാണ് സംഭവം. ഇടയ്‌ക്ക് ടോയ്‌ലെറ്റില്‍ പോയ രോഷ്നിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് രാജേഷ് തൊട്ടടുത്ത കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പരാതി നല്‍കി.

റെയില്‍വേ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പുത്തുക്കോവിലില്‍ റെയില്‍ പാളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാവ്: ശ്രീകല. മകള്‍: ഋതുലക്ഷ്മി

2 Comments
Alexandra3741 August 3, 2025
| |
Trinity4528 August 2, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6