ഒരാൾതന്റെ ഭാര്യ നെക്കുറിച്ച് എഴുതിയ കുറിപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയ യിൽ വൈറലാണ്.തന്റെ ഭാര്യ അത്ര പോരെന്നു പറയുന്ന ഇന്നത്തെ കാലത്ത് ഇങ്ങനൊരു കുറിപ്പ് പുതുമ പടർത്തുന്നു.
കുറിപ്പ് ഇപ്രകാരം പോകുന്നൂ..
“കറിക്ക് എന്താ ഒരു പുകമണം?
ചോറിൽ അൽപ്പം കറി ഒഴിച്ചു രുചിച്ചു നോക്കിയിട്ട് ഞാൻ ഭാര്യയോട് ചോദിച്ചു.
ഇന്നു കറി അടുപ്പത്താണ് വെച്ചത്.
അതുകൊണ്ടായിരിക്കും.
ഭാര്യ മറുപടി നൽകി.
അതെന്താ ഗ്യാസിൽ വെക്കാതിരുന്നത് ഞാൻ വീണ്ടും ചോദിച്ചു.
ഗ്യാസ് തീർന്നു.
അപ്പോൾ എന്തുകൊണ്ടാണ് അതെന്നോട് പറയാതിരുന്നത്?
ഞാൻ വീണ്ടും ചോദിച്ചു.
നിങ്ങൾക്ക് ഇപ്പോൾ അൽപ്പം സാമ്പത്തിക ബുദ്ധിമുട്ട് അല്ലെ?
ഇവിടെ വിറക് ആണെങ്കിൽ ഇഷ്ടം പോലെ ഉണ്ട്.
ഗ്യാസ് ഓണം വരുമ്പോൾ വാങ്ങിയാൽ മതി.
അവൾ പറഞ്ഞു.
അടുപ്പിൽ കത്തിക്കാൻ ബുദ്ധിമുട്ട് അല്ലെ?
അതിനു സാരമില്ല ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.
അവൾ അത് പറഞ്ഞപ്പോൾ എനിക്ക് മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി.
ഇവളുടെ ഈ അഡ്ജസ്റ്റ് മെന്റ് ഞാൻ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്.
അടുത്ത ടൗണിലേക്ക് ബസ്സ് കാത്തു നിൽക്കുമ്പോൾ ഞാൻ പറയും ഒരു ഓട്ടോ വിളിച്ചു പൊയ്ക്കോ?
പോയി വേഗം വരാമല്ലോ.
ഹേയ് പോയി വന്നിട്ട് എനിക്ക് ധൃതി ഒന്നുമില്ല.
പണിയെല്ലാം കഴിഞ്ഞു.
വെറുതെ എന്തിനാണ് പൈസ കളയുന്നത്?
അവൾ ബസ്സ് കാത്തു നിന്നു ബസ്സിനെ പോയി വരികയുള്ളൂ.
ഡ്രസ്സ് വാങ്ങാൻ പൈസ കൊടുത്താൽ വില കൂടിയ ഡ്രസ്സ് വാങ്ങുന്നതിനു പകരം വില കുറഞ്ഞ രണ്ടെണ്ണം വാങ്ങും.
എങ്കിലും അതിനു നല്ല ക്വാലിറ്റി ഉണ്ടാവുകയും ചെയ്യും.
അവൾ പറഞ്ഞ വിലക്ക് ഉള്ള സാരി ആണെന്ന് വിശ്വസിക്കാൻ കഴിയുകയില്ല.
ചോദിച്ചാൽ പറയും സാരി ഒന്നോ രണ്ടോ തവണ ഉടുത്തു കഴിഞ്ഞാൽ പിന്നെ ഒരു ഫങ്ഷന് പോകുമ്പോൾ വീണ്ടും ധരിക്കാൻ മടിയാകും.
മറ്റുള്ളവർ കരുതും ഇവൾക്ക് ഈ സാരി മാത്രമേ ഉള്ളൂ എന്ന്.
ഇതിപ്പോൾ രണ്ടും മാറി മാറി ധരിക്കാമല്ലോ എന്ന്.
ഭാര്യയെ ജോലിക്ക് വിടേണ്ട മടി ഓർത്തിട്ട് അൽപ്പം വിദ്യാഭ്യാസം കുറഞ്ഞ പെണ്ണിനെ കെട്ടിയത്.
പക്ഷേ വീട്ടിൽ ഇരുന്നു ഏതെല്ലാം രീതിയിൽ വരുമാനം ഉണ്ടാക്കാൻ കഴിയുമോ ആ രീതിയിൽ എല്ലാം ജോലി ചെയ്തു പണം സ്വരൂപിച്ചു വെക്കും.
വിവാഹം കഴിക്കുമ്പോൾ ഉണ്ടായിരുന്ന വരുമാനം പിന്നീട് എനിക്ക് ഇല്ലാതായി.
അപ്പോൾ എല്ലാം പെണ്ണിന്റെ ഈ സമ്പാദ്യം എനിക്ക് പലപ്പോഴും ഉപകരിച്ചു.
ഒരു ജോലിക്കാരിയെ കെട്ടിയിരുന്നെങ്കിൽ പോലും ഞാൻ ഇത്രയും സുരക്ഷിതനാകുമെന്ന് എനിക്ക് തോന്നുന്നില്ല.
വിവാഹം കഴിഞ്ഞ നാളുകളിൽ എന്റെ കയ്യിൽ ഉണ്ടായിരുന്ന സ്വർണ്ണം ആവശ്യമില്ലാതെ നശിപ്പിച്ചു കളഞ്ഞു.
അവളുടെ കൈവശം ഉണ്ടായിരുന്ന സ്വർണ്ണം ഞാൻ ഒരിക്കൽ പണയം വെച്ചു.
അതിനു അവൾ വല്ലാതെ കലഹം ഉണ്ടാക്കി.
സഹികെട്ടു ഞാൻ സ്വർണ്ണം തിരിച്ചു എടുത്തു കൊടുത്തു.
അതിനു ശേഷം ഞാൻ ഒരിക്കലും സ്വർണ്ണം ചോദിക്കാറില്ല.
ഇപ്പോൾ മകൾ പ്രായപൂർത്തി ആയി വരുന്നു.
എന്റെ കയ്യിൽ സമ്പാദ്യം ഒന്നുമില്ല.
അവൾ പറയും നിങ്ങൾ എന്തിനാണ് ടെൻഷൻ അടിക്കുന്നത്.
അവൾക്ക് ഒരാവശ്യം വന്നാൽ കൊടുക്കാൻ എന്റെ സ്വർണ്ണം ഉണ്ടല്ലോ?
ഞാൻ ഓർക്കും അന്ന് അവൾ അത് കലഹിച്ചു തിരിച്ചു വാങ്ങിയില്ലായിരുന്നെങ്കിൽ ആ സ്വർണ്ണം നഷ്ടപ്പെട്ടു പോകുമായിരുന്നു.
സ്ത്രീ ശക്തിയിൽ ലോൺ കൊടുക്കുന്നുണ്ട് പലിശ കുറവാണ് എന്നു കേട്ടിട്ട് ഞാൻ പറയും അമ്പതിനായിരം രൂപ ലോൺ എടുക്ക്?
മാർച്ച് മാസം ആകുമ്പോൾ ക്ലോസ് ചെയ്താൽ പോരേ എന്ന്.
അപ്പോൾ അവൾ ചോദിക്കും ഇപ്പോൾ എന്തിനാണ് കാശിന്റെ അത്യാവശ്യം.
വേണമെങ്കിൽ പതിനായിരം രൂപ എടുക്കാം.
അതു അടഞ്ഞു തീരുമ്പോൾ പിന്നെ വേണമെങ്കിൽ എടുക്കാമെന്ന്.
അങ്ങനെ നിർബന്ധിച്ചു ഇരുപതിനായിരം എടുത്തു കഴിഞ്ഞാൽ അതു തന്നെ അടച്ചു തീർക്കാൻ വിഷമിക്കുമ്പോൾ ഓർക്കും ഭാഗ്യം അമ്പതിനായിരം എടുക്കാതിരുന്നത് എന്ന്.
ഇന്നു മിക്കവാറും കുടുംബങ്ങൾ മൈക്രോ ഫിനാൻസിന്റെ കടക്കെണിയിൽ പെട്ടു ആത്മ ഹത്യയുടെ വക്കിൽ എത്തി നിൽക്കുന്നത് കാണുമ്പോൾ ഞാൻ ആലോചിക്കാറുണ്ട് എത്രയോ വട്ടം പെണ്ണുങ്ങൾ ഇരുപത് ആളെ തികയ്ക്കാൻ പെണ്ണിനെ സമീപിച്ചിരുന്നു.
അന്നെല്ലാം ഞാനും നിർബന്ധിക്കുമായിരുന്നു വാങ്ങിക്ക്?
ആഴ്ച്ചയിൽ അഞ്ഞൂറോ മറ്റോ അടച്ചാൽ പോരേ എന്ന്.
ഇപ്പോൾ അതിന്റെ ആവശ്യം ഇല്ല.
ആ പൈസ വാങ്ങി നമുക്ക് ഒരു ഫ്രഡ്ജ് വാങ്ങാമെന്നു പറഞ്ഞാൽ പറയും ഇപ്പോൾ ഇവിടെ ഫ്രിഡ്ജിന്റെ ആവശ്യമില്ല.
അല്ലെങ്കിൽ തന്നെ തണുത്തത് കഴിച്ചു വല്ല അസുഖവും വരുത്തി വെക്കാൻ ആണോ എന്നു ചോദിക്കും.
നമുക്ക് ഒരു LED ടീവി വാങ്ങാമെന്നു പറഞ്ഞാൽ പറയും ഇപ്പോളത്തെ ടീവി ക്ക് ഒരു കുഴപ്പവുമില്ല.
അല്ലെങ്കിൽ തന്നെ LED ടീവിക്കു അതിന്റെ ഗ്യാരണ്ടി പീരിയഡ് വരെയുള്ളൂ ആയുസ്സ് എന്ന്.
പിന്നെ ഞാൻ തർക്കിക്കാൻ പോവുകയില്ല.
മക്കളെ അഞ്ചാം ക്‌ളാസ് വരെ കുത്തിയിരുന്ന് പഠിപ്പിച്ചു.
അന്നെല്ലാം അവർ ക്‌ളാസിൽ ഫസ്റ്റ് ആയിരുന്നു..
പിന്നീട് പഠിപ്പിക്കാൻ പറ്റാതെ വന്നപ്പോൾ തനിച്ചു പഠിക്കാൻ പറഞ്ഞു.
ഉയർന്ന ക്ലാസ്സിൽ ആയപ്പോൾ ടൂഷന് വിട്ടു..
മകൾ പത്തിൽ ഫുൾ A + വാങ്ങി ആണ് പാസ്സായത്.
ഇന്നു അവൾ എഞ്ചിനീയറിങ്ങിനു പഠിക്കുന്നു.
ഇന്നു എനിക്ക് എന്റെ ഭാര്യയെ ഓർത്തു അഭിമാനം ആണ്.
അവളുടെ സ്ഥാനത്തു മാറ്റാരെങ്കിലും ആയിരുന്നെങ്കിൽ ചിലപ്പോൾ എന്റെ ജീവിതം ഇങ്ങനെ ആകുമായിരുന്നില്ല..”
No Comment.