Skip to content

chithrodayamflashnews.com

November 29, 2026 5:59 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

ട്രെയിനില്‍ രാത്രി ഉറങ്ങിക്കിടന്ന യുവതിയുടെ തലയില്‍ മൂത്രമൊഴിച്ച് ടിടിഇ; യാത്രക്കാര്‍ പിടികൂടി

2023 | മാർച്ച്‌ 14|ചൊവ്വ |


പഞ്ചാബിലെ അമൃത്സറില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ ട്രെയിനില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയില്‍ ടിക്കറ്റ് എക്‌സാമിനര്‍ (ടിടിഇ) മൂത്രമൊഴിച്ചതായി പരാതി. അകാല്‍ തക്ത് എക്‌സ്പ്രസില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിക്ക് ഞായറാഴ്ച അര്‍ധരാത്രിയാണ് ദുരനുഭവം ഉണ്ടായത്.

മദ്യലഹരിയിലായിരുന്ന ബിഹാര്‍ സ്വദേശി മുന്ന കുമാര്‍ എന്ന ടിടിഇയെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പൊലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
ഞായറാഴ്ച അര്‍ധരാത്രി എ1 കോച്ചില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക് മുന്ന കുമാര്‍ മൂത്രമൊഴിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഭര്‍ത്താവും മറ്റു യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി. ട്രെയിന്‍ ചാര്‍ബാഗില്‍ എത്തിയപ്പോള്‍ റെയില്‍വേ പൊലീസിന് കൈമാറി. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ടിടിഇ അമിതമായി മദ്യപിച്ചിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6