Skip to content

chithrodayamflashnews.com

November 28, 2026 7:38 am

മാതാവിന്റെ സഹായത്തോടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം, മുറി നൽകിയ ലോഡ്ജ് നടത്തിപ്പുകാരൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് മാതാവിന്റെ സഹായത്തോടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ലോഡ്ജില്‍ മുറി അനുവദിച്ചയാളെ അറസ്റ്റ് ചെയ്തു.

താഴേക്കോട് സ്വദേശി കുന്നപ്പള്ളി വീട്ടില്‍ അന്‍ഷാദിനെയാണ് (33) അറസ്റ്റ് ചെയ്തത്. ലോഡജ് നടത്തിപ്പുകാരന്‍ ആണ് ഇയാൾ. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ പ്രതി ലോഡ്ജിലേക്ക് കുട്ടിക്കൊണ്ടുവന്ന സമയത്ത് തിരിച്ചറിയല്‍ രേഖകള്‍ വാങ്ങാതെയും പരിശോധിക്കാതെയും മുറി കൊടുക്കുകയും പ്രതിക്ക് സഹായം ചെയ്തുകൊടുക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണ ത്തില്‍ പൊലീസിന് ബോധ്യപ്പെട്ടിരുന്നു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6