Skip to content

chithrodayamflashnews.com

November 28, 2026 7:08 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ‘നവഭാവന കാരുണ്യ ജ്യോതി’ പുരസ്‌കാരം അജിൽ മണിമുത്തിന്.

2023 | മാർച്ച്‌ 17|വെള്ളി |

മാർച്ച്‌ 26 ന് തിരുവനന്തപുരം YMCA ഹാളിൽ വെച്ച് നടത്തപ്പെടുന്ന ട്രസ്റ്റിന്റെ വാർഷിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.

ദേശീയ അവാർഡ് ജേതാവ് അജിൽ മണിമുത്ത്തിരുവനന്തപുരം ജില്ലയിൽ മുദാക്കൽ ഊരൂപൊയ്കയിൽ കോളൂർ എന്ന ഗ്രാമത്തിൽ ജനനം . അച്ഛൻ കേശവൻ അമ്മ സുമതി. വാളക്കാട് എൽ പി എസ്, ഇളമ്പ ഗവൺമെന്റ് എച്ച് എസ് എസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
കുട്ടിക്കാലം മുതലേ ചാരിറ്റിയിൽ താല്പര്യമുണ്ടായിരുന്ന അജിൽ മണിമുത്ത് 2011 ൽ കലാഭവൻമണി സേവന സമിതി എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.
സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ക്ഷേമം, ആരോഗ്യം,വിദ്യാഭ്യാസം എന്നിവയിൽ സഹായിക്കുക എന്നാണ് സേവന സമിതിയുടെ പ്രധാന ലക്ഷ്യം. എല്ലാദിവസവും മുടങ്ങാതെ അന്നദാനം നൽകിവരുന്നു, ആംബുലൻസ് സേവനം നടത്തിവരുന്നു, എല്ലാവർഷവും സമൂഹവിവാഹം നടത്തിവരുന്നു.

നാഷണൽ അവാർഡ്, ഡോക്ടർ അംബേദ്കർ മെമ്മോറിയൽ അവാർഡ്, ചിത്തിരപ്പള്ളി പുരസ്കാരം,വയലാർ സാംസ്കാരിക വേദി പുരസ്കാരം, മദ്യവർജ്ജന സമിതി പുരസ്കാരം, മികച്ച ജീവ കാരുണ്യ പ്രവർത്തകന് വിദേശരാജ്യങ്ങളിൽ നിന്നുള്ള പുരസ്കാരങ്ങൾ, കർമ്മശ്രേഷ്ഠ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് ഇതിനോടകം തന്നെ അർഹനായി.2023 ഫെബ്രുവരിയിൽ BSS ന്റെ ദേശീയ അവാർഡിന് അർഹനായി.
ഭാര്യ രജനി, മക്കൾ ആദി സൂര്യ,ശ്രീലക്ഷ്മി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6