Skip to content

chithrodayamflashnews.com

November 29, 2026 2:30 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

പ്രവർത്തനം സമുദായ നന്മയ്ക്കായല്ല, വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി’, സുകുമാരൻ നായർക്കെതിരെ പടയൊരുക്കവുമായി നായർ ഐക്യവേദി

എൻഎസ്എസ് ജനറൽസെക്രട്ടറി സുകുമാരൻ നായർക്കെതിരെ പടയൊരുക്കവുമായി നായർ ഐക്യവേദി. ആലപ്പുഴ വള്ളികുന്നത്ത് വിവിധ നായർ സംഘടനകളുടെ നേതൃത്വത്തിൽ നായർ നേതൃസംഗമം സംഘടിപ്പിച്ചു.

സർക്കാർ അവഗണനയ്ക്കെതിരെയും സംഗമം പ്രതിഷേധമറിയിച്ചു. എൻഎസ്എസിന്‍റെ സമീപകാല നിലപാടിനെതിരെയായിരുന്നു വള്ളികുന്നം വിദ്യാധിരാജാപുരത്ത് നായർ ഐക്യവേദിയുടെ നേതൃസംഗമം. സമുദായ നന്മയ്ക്കായല്ല ഇന്നത്തെ എന്‍എസ്എസ് നേതൃത്വം പ്രവർത്തിക്കുന്നതെന്നും വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണെന്നും സംഘാടകർ ആരോപിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയായിരുന്നു രൂക്ഷ വിമർശനം.

ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷൻ നൽകിയ റിപ്പോർട്ട് മൂന്നരവർഷം കഴിഞ്ഞിട്ടും സർക്കാർ നിയമസഭയിൽ അവതരിപ്പിക്കാനോ നടപ്പാക്കാനോ തയ്യാറായിട്ടില്ലെന്ന് നേതൃത്വം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മുന്നോക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവരെ കണ്ടെത്തി പഠനം നടത്താൻ സർക്കാർ നിയോഗിച്ചതായിരുന്നു ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷനെ. സർക്കാർ അവഗണനയ്ക്കെതിരെ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനും നേതൃസംഗമത്തിൽ തീരുമാനമായി. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ നായർ സംഘടനാ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. എൻഎസ്എസിന് ബദലായി സമുദായ അംഗങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കുകയാണ് നായർ ഐക്യവേദി ലക്ഷ്യമിടുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6