Skip to content

chithrodayamflashnews.com

November 29, 2026 2:30 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഹൈക്കോടതി ഉത്തരവിന് പുല്ലുവില കല്പിച്ച്‌ ഗുരുവായൂർ ക്ഷേത്രത്തില്‍ വീണ്ടും റീല്‍സ് ചിത്രീകരണം നടത്തിയ ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തു.

 ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയെത്തുടർന്നായിരുന്നു കേസെടുത്തത്. നേരത്തേ ക്ഷേത്രത്തില്‍ ജസ്ന റീല്‍സ് ചിത്രീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നടപ്പുരയില്‍ റീല്‍സ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

സോഷ്യല്‍ മീഡിയയിലെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് നവംബർ അഞ്ചിനായിരുന്നു പരാതി നല്‍കിയത്. ക്ഷേത്രത്തിലെ കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിന് മുകളിലെ കൃഷ്ണവിഗ്രഹത്തില്‍ കടലാസ് മാല അണിയിച്ച്‌ വീഡിയോ എടുത്താണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

നേരത്തേ ക്ഷേത്ര നടപ്പുരയില്‍ കേക്കുമുറിച്ച്‌ പിറന്നാള്‍ ആഘോഷിച്ച്‌ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതിന് ഹൈക്കോടതിയില്‍ പരാതി എത്തിയിരുന്നു. തുടർന്നാണ് നടപ്പുരയില്‍ വീഡിയോ ചിത്രീകരണം ഹൈക്കാേടതി വിലക്കിയത്. മതപരമായ ചടങ്ങുകളുടേതോ, വിവാഹങ്ങളുടേതോ അല്ലാത്ത വീഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു നിർദേശം. ഇതുമറികടന്നാണ് ജസ്ന വീണ്ടും റീല്‍സ് ചിത്രീകരിച്ചത്.

കൊയിലാണ്ടി സ്വദേശിനിയാണ് ജസ്ന. ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച്‌ ശ്രദ്ധനേടുകയും ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിക്കുകയും ചെയ്തതോടെയാണ് ജസ്ന സോഷ്യല്‍ മീഡിയയില്‍ താരമായത്. കൃഷ്ണനെവരച്ച്‌ പ്രശസ്തിനേടിയ മുസ്ലീം കുട്ടി എന്ന ലേബല്‍ തനിക്ക് വേണ്ടെന്ന് ജസ്ന നേരത്തേ പറഞ്ഞിരുന്നു. ‘മുസ്ലീം കുട്ടി എന്ന ലേബല്‍ ഞാൻ വേണ്ടെന്നുവച്ചു. എനിക്ക് ഇനിമുതല്‍ മതവും തട്ടവും ഇല്ല. നിനക്ക് സ്വർഗത്തില്‍ പേകണ്ടേ എന്നുചാേദിക്കുന്നവരോട് ഞാൻ പറയുന്നു എനിക്ക് മതമില്ല’ എന്നാണ് അന്ന് ജസ്ന പറഞ്ഞത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6