കൊച്ചി: കോർപ്പറേഷ നിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി വി എൻ വിനുവിന് ഹൈക്കോടതിയിൽ തിരിച്ചടി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സെലിബ്രിറ്റി ആയതിനാൽ മാത്രം അനുകൂല ഉത്തരവ് നൽകാനാവില്ലെന്നും സെലിബ്രിറ്റികൾക്കും സാധാരണക്കാർക്കും ഒരേ നിയമമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. താങ്കൾ ഈ രാജ്യത്തെ പൗരനല്ലെ എന്നും ഹൈക്കോടതി വിഎം വിനുവിനോട് ചോദിച്ചു.’സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ല. എതിർപ്പുണ്ടെങ്കിൽ കമ്മീഷനെ അറിയിക്കൂ. വി എം വിനു മാധ്യമങ്ങളിലൂടെ വിവരങ്ങളൊന്നും അറിയാറില്ലേ. നിങ്ങളുടെ കഴിവുകേട് മുൻനിർത്തി മറ്റ് പാർട്ടികളെ കുറ്റപ്പെടു ത്തരുത്. കരട് പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് മുട്ടടയിൽ അനുകൂല നില പാട് എടുത്തത്.’ ഹൈക്കോ ടതി വ്യക്തമാക്കി.
‘സെലിബ്രിറ്റിയായതിനാൽ പ്രത്യേക ഉത്തരവ് നൽകാനാവില്ല’; ഹൈക്കോടതിയിൽ വി എം വിനുവിന് തിരിച്ചടി; ഹർജി തള്ളി
No Comment.