Skip to content

chithrodayamflashnews.com

November 29, 2026 9:28 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു; മൃതദേഹം മെഡിക്കൽ കോളേജിൽ

പതിമംഗലം : പതിനൊന്നാം മൈൽ പെട്രോൾ പമ്പിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. എകരൂൽ സ്വദേശിനി ബഫ ഫാത്തിമ (18) യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.30 ആയിരുന്ന സംഭവം.പ്രോവിഡൻസ്കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ് ഫാത്തിമ. വീട്ടിൽ നിന്നും വരുമ്പോൾ കൊടുവള്ളിയിൽ വാഹനം നിർത്തിയിട്ടാണ് ബഫ സാധാരണ കോളേജിൽ പോകുന്നതെങ്കിലും ഇന്നലെയും ഇന്നും എക്സാം ആയത് കൊണ്ട് വണ്ടിയെടുത്ത് പോകുകയായിരുന്നുവെന്ന് ബന്ധു പറയുന്നു. ഇന്നലെയാണ്പിതാവ് ജോലി ചെയ്യുന്ന ദമാമിലേക്ക് മാതാവ് പോയത്. അപകടം സംഭവിച്ച ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പിതാവ്- ശരീഫ് ( ദമാമിൽ ജോലി ചെയ്തുവരികയായിരുന്നു).

മാതാവ്- സലീക്ക

സഹോദരങ്ങൾ- സഫ ശരീഫ, നഫ ശരീഫ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6