Skip to content

chithrodayamflashnews.com

November 29, 2026 9:28 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

സ്കൂളിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസ്സിൽ ഭാര്യയും ഭർത്താവും അറസ്റ്റിൽ .

പത്തോളം തട്ടിപ്പ് കേസുകളിൽ പ്രതികളായ വലപ്പാട് സ്വദേശികളായ ദമ്പതികൾ

കയ്പമംഗലം: സ്കൂളിൽ അധ്യാപികയായി ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് . വലപ്പാട് സ്വദേശികളായ വാഴൂർ വീട്ടിൽ പ്രവീൺ (56), രേഖ (45) എന്നിവരെയാണ് കൈപ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ യും സംഘവും അറസ്റ്റ് ചെയ്തത്
നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

തിരുവനന്തപുരം പാലോട് നന്ദിയോട് അഞ്ജു നിലയത്തിൽ ആര്യാ മോഹൻ (31) ആണ് തട്ടിപ്പിനിരയായത്. കെ.എ.എം യു.പി സ്കൂളിലെ എൽ.പി വിഭാഗത്തിലേക്ക് അധ്യാപകരെ ആവശ്യമുണ്ടെന്ന് കാണിച്ച് പ്രതികൾ പത്രപരസ്യം നൽകിയിരുന്നു. ഇത് കണ്ട് എത്തിയ ആര്യയെ ഇന്റർവ്യൂ നടത്തുകയും, ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 2023 നവംബർ 6-ന് 10 ലക്ഷം രൂപ കൈക്കലാക്കുകയുമായിരുന്നു.

സ്കൂളിൽ യഥാർത്ഥത്തിൽ ഒഴിവില്ലാതിരുന്നിട്ടും, പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി മൂന്ന് മാസം സ്കൂളിൽ ജോലി ചെയ്യിപ്പിച്ചു. തുടർന്ന് ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്നാണ് ആര്യ പോലീസിൽ പരാതി നൽകിയത്.

പ്രവീൺ, രേഖ എന്നിവർ കയ്പമംഗലം, വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിലായി പത്ത് തട്ടിപ്പുുക്കേസുകളിൽ പ്രതികളാണ്. കൂടാതെ പ്രവീൺ കയ്പമംഗലം പോലീസ് സ്റ്റേഷനിൽ സ്ത്രീക്ക് മാനഹാനി വരുത്തിയ ഒരു കേസിലും കൂടി പ്രതിയാണ്.

കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഋഷി പ്രസാദ് ടി വി, ജി എസ് ഐ മണികണ്ഠൻ, ജി എ എസ് ഐ വിപിൻ, പ്രിയ, സി പി ഒ മാരായ ഡെൻസ് മോൻ, ദിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6