Skip to content

chithrodayamflashnews.com

November 29, 2026 1:56 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കൊല്ലത്ത് കുപ്രസിദ്ധ കുറ്റവാളികളെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

കുപ്രസിദ്ധ കുറ്റവാളികള്‍ക്കെതിരെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിന് ഉത്തരവായി. മയ്യനാട് വില്ലേജില്‍ ഉമയനല്ലൂര്‍ പട്ടര്മുക്ക് കുണ്ടുകുളം വയലില്‍ പുത്തന്‍വീട്ടില്‍ അബ്ദുള്‍ ലത്തിഫ് മകന്‍ റഫീക്ക്(33), ശക്തികുളങ്ങര വില്ലേജില്‍ കന്നിമേല്‍ചേരി അന്‍സില്‍ ഭവനത്തില്‍ നെല്‍സണ്‍ മകന്‍ ജെറി(37) എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്.
റഫിക്കിനെതിരെ പതിനൊന്ന് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഗഞ്ചാവ് കടത്തിയതിന് എക്‌സൈസ് രണ്ട് കേസുകളും ഇരവിപുരം പോലീസ് സ്റ്റേഷനില്‍ നരഹത്യ ശ്രമത്തിനും ആക്രമണം നടത്തിയതിനും ഗഞ്ചാവ് കടത്തിയതിനും മൂന്നു കേസുകളും കൊട്ടിയം പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിനും വീട്ടില്‍ അതിക്രമിച്ച് കടന്ന് പീഡനം നടത്തിയതും രണ്ട് നരഹത്യ ശ്രമ കേസുകളും ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും അടക്കം ആറു കേസുകള്‍ നിലവിലുണ്ട്.
ജെറിക്കെതിരെ ആറ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍, ആക്രമണം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതുമടക്കമുള്ള അഞ്ച് കേസുകളും കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നരഹത്യ ശ്രമത്തിന് ഒരു കേസും നിലവിലുണ്ട്.
പ്രതികള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ കളക്ടര്‍ ദേവിദാസ് എന്‍ ഐ.എ.എസ് കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപിന്റെയും ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ രതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6