Skip to content

chithrodayamflashnews.com

November 29, 2026 5:59 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2022-23-ലെ “വാഗ്ഭടാനന്ദൻ സ്മാരക പുരസ്‌കാര”ത്തിന് ശ്രീമതി.മധുബാലനായർ എഴുതിയ “അതിജീവനചരിത്രം -ജീവജലം”എന്ന പുസ്തകം അർഹമായി.

മാർച്ച് -26-ന് തിരുവനന്തപുരം വൈ. എം.സി. എ. ഹാളിൽവച്ചു നടക്കുന്ന വാർഷിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുന്നതാണ്…

കോളേജിൽ പഠിക്കുന്ന സമയത്ത് എഴുതുമായിരുന്നു.കഥകളും കവിതകളുംമാത്രമേ എഴുതിയിരിന്നുള്ളു.അതിനുശേഷം സർക്കാർ സർവീസിൽ ജോലി ലഭിക്കുകയും വിവാഹിതയാവുകയും തിരുവനന്തപുരം വിട്ടു പോവുകയും ചെയ്തു.എഴുത്തുമായി പിന്നീടൊരു ബന്ധവുമുണ്ടായില്ല. വർഷങ്ങൾക്കു ശേഷം വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചു വന്നു. സേവനത്തിൽനിന്നും വിരമിച്ചു.അപ്പോഴും എഴുത്തിലേക്കു നീങ്ങിയില്ല.
യാദൃച്ഛികമായാണ്‌ “കിഡ്നി ഫൌണ്ടേഷൻ കേരള”എന്ന ചാരിറ്റി സംഘടനയുമായി പ്രവർത്തനത്തിലേർപ്പെട്ടത്.ഗുരുവായൂർ ആസ്ഥാനമായ പ്രവർത്തിക്കുന്ന ആ സംഘടനയുടെ ചെയർമാൻ കിഡ്നി രോഗത്തെ അതിജീവിച്ച് 33 വർഷം പിന്നിട്ട വ്യക്തിയായിരുന്നു.അദ്ദേഹത്തിന്റെ അതിജീവന ചരിത്രം എഴുതണമെന്ന ഒരാവശ്യം ഉന്നയിച്ചത് പരിചയപ്പെട്ടുഞാൻ നേരിൽ കണ്ടിട്ടില്ല എന്നിരുന്നാലും ആ ജോലി ഏറ്റെടുത്തു. ഒന്നര മാസം തികഞ്ഞപ്പോൾ അദ്ദേഹം കാൻസർ രോഗ ബാധിധനായി.കാൻസർ രോഗത്തെയും അതിജീവിച്ചു.2022 -ൽ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു.
വളരെ ചെറിയ കാലയളവിൽ അപ്രതീക്ഷിതമായി എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ച ഞാൻ തുടർന്ന് ഒരു പുസ്തകം കൂടെ 2023 -ഇൽ പൂർത്തിയാക്കി അച്ചടി നടപടിയിലാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6