Skip to content

chithrodayamflashnews.com

November 28, 2026 7:30 am

ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തെ ചൈന ആയുധ കച്ചവടത്തിന് അനുകൂലമായി വളർ‍ത്തിയെടുത്

ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തെ ചൈന തങ്ങളുടെ ആയുധ കച്ചവടത്തിന് അനുകൂലമായി വളർ‍ത്തിയെടുത്തുവെന്ന് അമേരിക്ക. യുഎസ് കോൺഗ്രസ് പാനലിന്റെ പുതിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുള്ളത്.

യുഎസ്–ചൈന സാമ്പത്തിക സുരക്ഷാ അവലോകന കമ്മിഷൻ റിപ്പോർട്ട് അനുസരിച്ച്, സംഘർഷസമയത്ത് തങ്ങളുടെ ആയുധങ്ങൾ എത്രത്തോളം കാര്യക്ഷമമാണെന്ന് ലോകത്തിനു മുന്നിൽ തെളിയിക്കാൻ പ്രത്യേക തന്ത്രങ്ങൾ ചൈന പ്രയോഗിച്ചു.
നാല് ദിവസത്തെ ‘ഓപ്പറേഷൻ സിന്ദൂർ’ ചൈന ഒരു സജീവ യുദ്ധപരീക്ഷണമായി കണക്കാക്കി എന്നാണ് കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. HQ-9 എയർ ഡിഫൻസ് സിസ്റ്റം, PL-15 മിസൈലുകൾ, J-10 യുദ്ധവിമാനങ്ങൾ എന്നിവ ആദ്യമായി യഥാർത്ഥ യുദ്ധസാഹചര്യത്തിലേക്ക് എത്തിച്ചതും ഇതുവഴി ആഗോള വിപണിയിൽ വിൽപ്പന സാധ്യതകൾ ഉയർത്താനുള്ള വാതിലുകൾ തുറന്നതുമാണ് റിപ്പോർട്ടിന്റെ നിരീക്ഷണം. സംഘർഷത്തെ ആശ്രയിച്ചുള്ള ഡാറ്റ വഴി ആയുധങ്ങളുടെ യാഥാർത്ഥ പ്രകടനം വിലയിരുത്താൻ ചൈനയ്ക്ക് അവസരം ലഭിച്ചു.സംഘർഷം അവസാനിച്ചതിന് പിന്നാലെ ചൈന ആയുധവിൽപ്പന ശക്തിപ്പെടുത്തുന്ന നീക്കങ്ങൾ തുടങ്ങി. ഫ്രഞ്ച് റഫാൽ വിമാനം ലക്ഷ്യമിട്ട വ്യാജ പ്രചാരണങ്ങൾ നടത്തിയത് ഇതിന്റെ ഭാഗമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചൈനീസ് ജെ–35 യുദ്ധവിമാനങ്ങളുടെ വിപണി വളർത്താനുള്ള ശ്രമത്തിലായിരുന്നു ഈ പ്രചാരണങ്ങൾ എന്ന് ഫ്രഞ്ച് ഇന്റലിജൻസും നേരത്തെ വ്യക്തമാക്കിയിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6