കൊല്ലം – അഞ്ചൽ പുത്തയം കുഴിയന്തടം സ്വദേശി 30 വയസ്സുള്ള ശാലു എന്ന് വിളിക്കുന്ന വിനീതാണ് പോക്സോ കേസിൽ പോലീസ് പിടിയിലായത്.
2025 നവംബർ പത്തൊമ്പതാം തീയതി വൈകിട്ട് ആറുമണിയോട് കൂടി വീടിന്റെ പിന്നിൽ നിന്ന പെൺകുട്ടിയെ പിന്നിലൂടെ എത്തി ലൈംഗിക അതിക്രമം കാട്ടുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ് .
പെൺകുട്ടി ഓടി മാറി പേടിച്ച് വീടിനുള്ളിലേക്ക് ഓടിക്കയയറി രക്ഷപെട്ടു.
പെൺകുട്ടി മാതാപിതാക്കളോട് വിവരം അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും വിനീതിനെ കണ്ടെത്താനായില്ല. വീടിന് സമീപത്ത് നിന്നും വിനീതിന്റെ ചെരിപ്പ് കണ്ടെത്തി. തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവി പരിശോധിച്ചതിൽ നിന്നും വിനീത് നടന്നു പോകുന്നതായി കണ്ടെത്തി.
തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ അഞ്ചൽ പോലീസിൽ പരാതി നൽകി. അഞ്ചൽ പോലീസ് വിനീതിനെതിരെ പോക്സോ കേസെടുത്തുഅന്വേഷണം ആരംഭിച്ചു.. എന്നാൽ വിനീത് പോലീസ് കേസെടുത്തതറിഞ്ഞു ഒളിവിൽ പോവുകയായിരുന്നു.
ഇതിനിടയിൽ പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓയൂർ ചെങ്കുളത്തേ വാടകവീട്ടിൽ നിന്നും കഴിഞ്ഞ രാത്രി അഞ്ചൽ പോലീസ് വിനീതിനെ പിടികൂടി. അറസ്റ്റിലായ വിനീത് 2021ൽ മറ്റൊരു സ്ത്രീയോട് ലൈംഗിക അതിക്രമം കാണിച്ചതിന് റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
No Comment.