Skip to content

chithrodayamflashnews.com

November 29, 2026 9:16 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഉടല്‍

ഉറഞ്ഞ
മണ്ണില്‍ പെയ്ത
രുധിരമഴയും
അഴുകിയ
ഇറച്ചിയുടെ
ഗന്ധവും

ഉടലുകള്‍
വില്പനക്ക്!
ചെറുവിലയ്ക്ക്
മുറ്റിയതും
കുറുകിയതും.

നിറം പലവിധം.
തൂക്കം കുറഞ്ഞതും
കൂടിയതും.
തൊട്ടു നോക്കാം
മണത്തു നോക്കാം.

മാംസകനം
നോക്കി വിലയിടാം
മുഖമാണോ
ഉടലാണോ
ആവശ്യം?
ശവംപോലെ ചലനമറ്റതാണോ?
നിങ്ങള്‍ പറയൂ…
ഉടലുകള്‍ വില്പനയ്ക്ക്.

പ്രായമാണോ
നിങ്ങളുടെ ചിന്തയുടെ തൂണ്‍?
ഒന്നും രണ്ടും മൂന്നുമുണ്ട്
പൊക്കിള്‍കൊടിയറുക്കാത്തതുമുണ്ട്.
വില കൂടും രുചിയേറും.

നീണ്ട നിര കണ്ടോ?
സമൂഹത്തിലെ മുന്‍നിര നായകന്മാര്‍
ലേലം വിളിയുടെ ആവേശത്തില്‍
അലിയുന്നു.

വീര പുരുഷന്മാരും
അധികാര ശക്തികളും
പോരാളികളും
കലയും സാഹിത്യവും
സിനിമയും കായികവും
രാജ്യം ഒരു കുടകീഴില്‍.

ഉടലുകള്‍ ലേലം വിളിയില്‍ മുറുകുന്നു.
ചിലതില്‍ ചോര പൊടിയുന്നു.
മനുഷ്യന്റെ ഉടലുകള്‍ക്കിത്ര വില?

പെണ്ണുടലുകളുടെ രൂക്ഷഗന്ധം
ഉടലുകള്‍
ഉടലുകളെ
ഉണര്‍ത്തുന്നു
ഉറക്കുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6