Skip to content

chithrodayamflashnews.com

November 29, 2026 1:18 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കാറില്‍ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി പീഡനം’: രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കാസർകോട്. കാറില്‍ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നല്‍കിയശേഷം കൂട്ടപ്പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റ് ചെയ്തു

ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി. പ്രവീണ്‍ എന്ന ധനേഷ് (36), എം.കെ. രാഹുല്‍ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഹോസ്ദുർഗ് കോടതിയില്‍ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.

യുവതിയെ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ധനേഷിനെ കാറിനുള്ളില്‍ നിന്ന് ഭീമനടി ടൗണില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. ചിറ്റാരിക്കാല്‍ സിഐ എ അനില്‍ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ

കഴിഞ്ഞ ദിവസം വൈകിട്ട് ഏകദേശം 5.45-ഓടെയാണ് കേസിനാസ്പദമായ സംഭവം. ഭീമനടിയിലെ വീട്ടിലേക്ക് പോകുന്നതിനായി വാഹനം കാത്തുനിന്നിരുന്ന 29 കാരിയായ യുവതിയെ, ‘ലിഫ്റ്റ് നല്‍കാമെന്നു’ പറഞ്ഞ് ധനേഷ് കാറില്‍ കയറ്റുകയായിരുന്നു.

എന്നാല്‍, യുവതിക്ക് ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കാതെ കാർ വരക്കാട്-അമ്ബാടി ബസാർ ഭാഗത്തേക്ക് തിരിച്ചുവിട്ടു. അവിടെ വെച്ച്‌ കാറിനുള്ളില്‍ നിന്ന് ബലമായി മദ്യം കുടിപ്പിച്ചശേഷം ധനേഷ് യുവതിയെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

ഈ സമയത്ത്, ധനേഷ് ഫോണ്‍ വിളിച്ച്‌ രാഹുലിനെ സ്ഥലത്ത് വരുത്തുകയായിരുന്നു. തുടർന്ന്, രണ്ട് പേരും ചേർന്ന് വീണ്ടും മാറി മാറി പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ മൊഴി. യുവതി ബഹളം വെച്ചതിനെ തുടർന്ന് പ്രതികള്‍ രാത്രി ഏഴ് മണിയോടെ മാങ്ങോട് റോഡില്‍ യുവതിയെ ഇറക്കിവിട്ട് രക്ഷപ്പെടുകയായിരുന്നു.

പരാതിയും അറസ്റ്റും

യുവതി വീട്ടിലെത്തി ബന്ധുക്കളോട് വിവരങ്ങള്‍ അറിയിച്ചതിനെ തുടർന്ന്, കുടുംബം യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വെച്ച്‌ നടത്തിയ മെഡിക്കല്‍ പരിശോധനയ്ക്കും മൊഴിയെടുക്കലിനും ശേഷം ചിറ്റാരിക്കാല്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെയും കാറും കസ്റ്റഡിയിലെടുത്തത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6